പരിസ്ഥിതി ദിന ക്വിസ് Environment Day Quiz

 

എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി ആണ് നമ്മൾ ആചരിക്കാറുള്ളത്. പരിസ്ഥിതിയെക്കുറിച്ച് ഓർക്കുവാനും അതിനെ സംരക്ഷിക്കുവാനും വൃക്ഷത്തൈകൾ നടാൻ ഉള്ള ഒരു ദിനം. ആ ദിനത്തിൽ പലപ്പോഴും വിദ്യാർഥികൾക്കും മറ്റുമായി പലതരം ക്വിസ് മത്സരങ്ങൾ പൊതുവെ നടത്താറുണ്ട്. അത്തരത്തിൽ ഉള്ള ക്വിസ്മത്സരം നടത്തുന്നതോ, ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതോ ആയവരാണ് നിങ്ങൾ എങ്കിൽ അതിനു സഹായിക്കുന്ന  ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇന്ന് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തീർച്ചയായിട്ടും നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും മറ്റുള്ളവരുമായി പങ്കുവെക്കുക.

 

1. ജൈവ വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?

Answer – കേരളം

2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer – ഡോ.എം.എസ്. സ്വാമിനാഥൻ

3. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?

Answer – ഏണസ്റ്റ് ഹെയ്ക്കൻ

4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള സംസ്ഥാനം ഏത് ?

Answer – പശ്ചിമബംഗാൾ

5. 2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏത് ?

Answer – സ്വീഡൻ

6. 2022 ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ് ?

Answer – Only One Earth (ഒരു ഭൂമി മാത്രം)

7. യവനപ്രിയ എന്ന പേരിൽ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത് ?

Answer – കുരുമുളക്

8. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?

Answer –പെഡോളജി

9. കല്ലേൻ പൊക്കുടൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer –കണ്ടൽക്കാട് സംരക്ഷണം

10. ലോകത്താദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം ?

Answer – റഷ്യ

11.പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് ‘ എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത് 

Answer –ചിപ്കോ പ്രസ്ഥാനം

12. ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നായകനാര് ?

Answer –സുന്ദർലാൽ ബഹുഗുണ

13. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ‘സംഘടന ഏതാണ് ?

Answer – UNEP

14. UNEP സ്ഥാപിതമായ വർഷം ഏത് ?

Answer – 1972

15. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ?

Answer – തെന്മല

16. ‘WWF ന്റെ പൂർണ്ണരൂപം എന്താണ് ?

Answer – World Wide Fund for Nature

17. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത് ?

Answer – വേപ്പ്

18. മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത് ?

Answer – ആന

19. കേരളത്തിലെ ജൈവ ജില്ല ഏത് ?

Answer – കാസർകോട്

20.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer –പഞ്ചാബ്

21.ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി ?

Answer – ആമ

22. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം ?

Answer – ജാതിയ്ക്ക

23. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ?

Answer – മണ്ണിര

24. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ്‌ ?

Answer –ചാലക്കുടിപ്പുഴ

25. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?

Answer – ബ്രസീൽ (തെക്കേ അമേരിക്ക)

26. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല ?

Answer – കണ്ണൂർ

27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ?

Answer – മധ്യപ്രദേശ്

28. പരിസ്ഥിതിയെ കുറിച്ചുള്ള പഠനം ?

Answer – ഇക്കോളജി

29. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം ഏത് ?

Answer – റെഡ് ഡാറ്റാ ബുക്ക്

30. എന്നാണ് ലോക വന ദിന ?

Answer – മാർച്ച് 21

31. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് ?

Answer – എം എസ് സ്വാമിനാഥൻ

32. ലോക സമുദ്രദിനം എപ്പോൾ ?

Answer – 8 June

33. ഹരിതകത്തിലുള്ള ലോഹം ?

Answer – മഗ്നീഷ്യം

34. ലോക തണ്ണീർതട ദിനം എപ്പോൾ ?

Answer – ഫെബ്രുവരി – 2

35. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷയ്ക്കപ്പെട്ടിരിക്കുന്ന മൃഗം ?

Answer – വരയാട്

Sharing Is Caring:

Leave a Comment