എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി ആണ് നമ്മൾ ആചരിക്കാറുള്ളത്. പരിസ്ഥിതിയെക്കുറിച്ച് ഓർക്കുവാനും അതിനെ സംരക്ഷിക്കുവാനും വൃക്ഷത്തൈകൾ നടാൻ ഉള്ള ഒരു ദിനം. ആ ദിനത്തിൽ പലപ്പോഴും വിദ്യാർഥികൾക്കും മറ്റുമായി പലതരം ക്വിസ് മത്സരങ്ങൾ പൊതുവെ നടത്താറുണ്ട്. അത്തരത്തിൽ ഉള്ള ക്വിസ്മത്സരം നടത്തുന്നതോ, ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതോ ആയവരാണ് നിങ്ങൾ എങ്കിൽ അതിനു സഹായിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇന്ന് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തീർച്ചയായിട്ടും നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും മറ്റുള്ളവരുമായി പങ്കുവെക്കുക.
1. ജൈവ വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
Answer – കേരളം
2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
Answer – ഡോ.എം.എസ്. സ്വാമിനാഥൻ
3. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
Answer – ഏണസ്റ്റ് ഹെയ്ക്കൻ
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള സംസ്ഥാനം ഏത് ?
Answer – പശ്ചിമബംഗാൾ
5. 2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏത് ?
Answer – സ്വീഡൻ
6. 2022 ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ് ?
Answer – Only One Earth (ഒരു ഭൂമി മാത്രം)
7. യവനപ്രിയ എന്ന പേരിൽ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത് ?
Answer – കുരുമുളക്
8. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?
Answer –പെഡോളജി
9. കല്ലേൻ പൊക്കുടൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer –കണ്ടൽക്കാട് സംരക്ഷണം
10. ലോകത്താദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം ?
Answer – റഷ്യ
11.പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് ‘ എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്
Answer –ചിപ്കോ പ്രസ്ഥാനം
12. ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നായകനാര് ?
Answer –സുന്ദർലാൽ ബഹുഗുണ
13. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ‘സംഘടന ഏതാണ് ?
Answer – UNEP
14. UNEP സ്ഥാപിതമായ വർഷം ഏത് ?
Answer – 1972
15. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ?
Answer – തെന്മല
16. ‘WWF ന്റെ പൂർണ്ണരൂപം എന്താണ് ?
Answer – World Wide Fund for Nature
17. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത് ?
Answer – വേപ്പ്
18. മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത് ?
Answer – ആന
19. കേരളത്തിലെ ജൈവ ജില്ല ഏത് ?
Answer – കാസർകോട്
20.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ?
Answer –പഞ്ചാബ്
21.ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി ?
Answer – ആമ
22. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം ?
Answer – ജാതിയ്ക്ക
23. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ?
Answer – മണ്ണിര
24. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ് ?
Answer –ചാലക്കുടിപ്പുഴ
25. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
Answer – ബ്രസീൽ (തെക്കേ അമേരിക്ക)
26. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല ?
Answer – കണ്ണൂർ
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ?
Answer – മധ്യപ്രദേശ്
28. പരിസ്ഥിതിയെ കുറിച്ചുള്ള പഠനം ?
Answer – ഇക്കോളജി
29. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം ഏത് ?
Answer – റെഡ് ഡാറ്റാ ബുക്ക്
30. എന്നാണ് ലോക വന ദിന ?
Answer – മാർച്ച് 21
31. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് ?
Answer – എം എസ് സ്വാമിനാഥൻ
32. ലോക സമുദ്രദിനം എപ്പോൾ ?
Answer – 8 June
33. ഹരിതകത്തിലുള്ള ലോഹം ?
Answer – മഗ്നീഷ്യം
34. ലോക തണ്ണീർതട ദിനം എപ്പോൾ ?
Answer – ഫെബ്രുവരി – 2
35. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷയ്ക്കപ്പെട്ടിരിക്കുന്ന മൃഗം ?
Answer – വരയാട്