മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസമാണ് ജൂലൈ 21. 1969 ൽ ഇതേ ദിവസമാണ് അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയത്.ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ചന്ദ്രൻ ഭൂമിയിൽനിന്നും ഏകദേശം 3,84,403 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
Chandra dinam Quiz Chandra dina Quiz LP, UP Level Malayalam | Moon Day Quiz Malayalam | Lunar Day
1. ISROയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്ന പേര് ?
Ans:- അന്തരീക്ഷ് ഭവൻ
2. ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ് ?
Ans:- ആന്ധ്രപ്രദേശ്
3. കൽപ്പന ചൗളയുടെ ജന്മസ്ഥലം ?
Ans:- ഹരിയാനയിലെ കർണാൽ
4. വിദ്യാഭ്യാസ ആവിശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃതിമ ഉപഗ്രഹം ?
Ans:- എജ്യുസാറ്റ്
5. ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ ?
Ans:- ഡേ.എസ്.സോമനാഥ്
6. അന്താരാഷ്ട്ര ബഹിരാകാശ ദിനം എന്ന് ?
Ans:- ഏപ്രിൽ 12
7. അവസാനമായി ചന്ദ്രനിലിറങ്ങിയ വ്യക്തി ?
Ans:- യൂജിൻ സർണാൻ (1972)
8. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠനം ?
Ans:- സെലെനോഗ്രഫി
9. ചാന്ദ്ര ദിനം എന്നാണ് ?
Ans:- ജൂലൈ 21
10. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആരാണ് ?
Ans:- നീൽ ആംസ്ട്രോങ്ങ്
11. ചന്ദ്രനിൽ രണ്ടാമതായി കാലു കുത്തിയത് ആരാണ് ?
Ans:- എഡ്വിൻ ആൽഡ്രിൻ
12. ഉപഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ചന്ദ്രൻറെ സ്ഥാനം എത്ര ?
Ans:- 5
13. ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ ആരാണ് ?
Ans:- വിക്രം സാരാഭായ്
14. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം എന്നാണ് ?
Ans:- 1969 ജൂലൈ 21
15. ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത് ?
Ans:- ചന്ദ്രൻ
16. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?
Ans:- വ്യാഴം
17. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത് ?
Ans:- ബുധൻ
18. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം ?
Ans:- ഹൈഡ്രജൻ
19. സൂര്യനിൽ ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം ?
Ans:- ഹീലിയം
20. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത് ?
Ans:- സൂര്യൻ
21. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം ?
Ans:- ചന്ദ്രയാൻ 1
22. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ?
Ans:- ISRO
23. ISRO യുടെ ആസ്ഥാനം ?
Ans:- ബാംഗ്ലൂർ
24. ISRO യുടെ മുഴുവൻ പേര് ?
Ans:- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
25. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?
Ans:- ലൂണ 2
26. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ?
Ans:- അപ്പോളോ 11
27. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര് ?
Ans:- മൈക്കിൾ കോളിൻസ്
28. ചന്ദ്രനും സൂര്യനും മധ്യ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം?
Ans:- ചന്ദ്രഗ്രഹണം
29. ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര് ?
Ans:- ഗലീലിയോ ഗലീലി
30. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ?
Ans:- കൽപ്പന ചൗള
31. ആകർഷകമായ വലയങ്ങളുള്ള ഗ്രഹം ?
Ans:- ശനി
32. ആദ്യമായ് ചന്ദ്രനിൽ നാട്ടിയ പതാക ഏത് രാജ്യത്തിന്റേതാണ് ?
Ans:- അമേരിക്ക
33. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?
Ans:- കറുപ്പ്
34. ചന്ദ്രൻ ലാറ്റിൻ ഭാഷയിൽ അറിയപെടുന്നത് പേരിലാണ് ?
Ans:- ലൂണ
35. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പരിവേക്ഷണ വാഹനം ?
Ans:- ലുണ 1
36. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം ?
Ans:- ശനി
37. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ?
Ans:- രാകേഷ് ശർമ്മ
38. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ?
Ans:- ആര്യഭട്ട
39. ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടെത്തിയ വർഷം ?
Ans:- 2009
40. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ് ?
Ans:- ചാൾസ് ഡ്യൂക്ക്
41. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ?
Ans:- അലൻ ഷെപ്പേർഡ്
42. ചന്ദ്രനിൽ പതാക എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Ans:- 4
43. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ഭാഗം അറിയപ്പെടുന്നത് ?
Ans:- പ്രശാന്തിയുടെ സമുദ്രം
44. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര് ?
Ans:- വാലന്റീന തെരഷ്കോവ
45. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ജിവി ഏത് ?
Ans:- ലൈക്ക എന്ന നായ
46. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?
Ans:- ഡെന്നീസ് ടിറ്റോ
47. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?
Ans: –അനൗഷേ അൻസാരി (ഇറാൻ)
48. ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപണം നടത്തിയ വർഷം എന്നാണ് ?
Ans:- 2008 ഒക്ടോബർ 22
49. ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ വർഷം ?
Ans:- 2019 ജൂലൈ 22
50. ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ?
Ans:- ശ്രീഹരിക്കോട്ടയിൽ നിന്ന്
51. ISROയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം ?
Ans:- ചന്ദ്രയാൻ 3
52. ചന്ദ്രയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ ?
Ans:- പി.വീരമുത്തുവേൽ
53. ISRO നിലവിൽ വന്ന വർഷം ?
Ans:- 1969 ഓഗസ്റ്റ് 15
54. ISROയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
Ans:- തിരുവനന്തപുരത്തെ തുമ്പ
55. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?
Ans:- ശ്രീഹരിക്കോട്ട
56. ഭൂമി ഒരുവട്ടം സ്വയം കറങ്ങാൻ എടുക്കുന്ന സമയം ?
Ans:- 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്
57. ഭൂമി ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം ?
Ans:- 365 ദിവസം 6 മണിക്കുർ 4 മിനിറ്റ്
58. രണ്ടാമതായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ആരാണ് ?
Ans:- സുനിത വില്യംസ്
59. ഗ്രഹ പദവിയിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ?
Ans:- പ്യൂട്ടോ
60. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
Ans:- ഭൂമി
61. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?
Ans:- ഭാസ്കര 1
62. ബഹിരാകാശ പഠനങ്ങൾക്കായി അമേരിക്കയുടെ സ്ഥാപനം ഏത് ?
Ans:- നാസ
63. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?
Ans:- 13 Second
64. 2016 ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം ?
Ans:- ജുനോ
65. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനമേത് ?
Ans:- നാസ
66. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ?
Ans:- ഭൂമി
67. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം ?
Ans:- സിറിയസ്
68.എന്നാണ് തുമ്പയിൽ നിന്നും ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്?
Ans:- 1963
69. സൂപ്പർ മൂൺ എന്നാൽ എന്താണ് ?
Ans:- ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം
70. എന്നാണ് ഭൗമ ദിനം ?
Ans:- ഏപ്രിൽ 22
71. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
Ans:- സൂപ്പർനോവ
Also Read :- ചാന്ദ്ര ദിന ക്വിസ് 2022
1 thought on “Chandra dinam Quiz LP, UP Malayalam”