രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളും ഉത്തരവും
1. നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര് ?
ഉത്തരം: ഗ്യാസ്, പ്രഷർ, ഷുഗർ
2. പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല ?
ഉത്തരം: പച്ച വെള്ളം
3. കണക്കിലുള്ള രണ്ടു ശരീര ഭാഗങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ ?
ഉത്തരം: കാൽ, അര
4. തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?
ഉത്തരം: പ്ലേറ്റ്
5. കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ് ?
ഉത്തരം: സപ്പോട്ട
6. വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതുമായ വസ്തു ഏത് എന്ന് പറയാമോ?
ഉത്തരം: പാൽ
7. തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?
ഉത്തരം: തേയില
8 . ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട്. ആരാണ് ഞാൻ?
ഉത്തരം: കൈയ്യുറ (Glove)
9. തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട് ?
ഉത്തരം: തണ്ണി മത്തൻ
10. ജോമെട്രി ക്ലാസ്സിൽ കണക്ക് മാഷിനെ സഹായിക്കുന്ന രണ്ട് പെൺകുട്ടികൾ ആരെല്ലാം ?
ഉത്തരം: ബിന്ദു, രേഖ
11. ലോകത്തിലെ ഏറ്റവും ചെറിയ റൂം ഏതാണ്?
ഉത്തരം: മഷ്‌റൂം
12. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏതാണ്?
ഉത്തരം: തേയ്‌മാനം
13. തലയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന മലയാള അക്ഷരം ഏതാണ്?
ഉത്തരം: റ
14. ഒരു വിലയുമില്ലാത്ത ഇംഗ്ലീഷ് അക്ഷരം?
ഉത്തരം: o
15. ലോകത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഹരി ഏതാണ്?
ഉത്തരം: ഓഹരി
16. മരണത്തിനുവരെ കാരണമായേക്കാവുന്നകടം ഏതാണ് ?
ഉത്തരം: അപകടം
17. പേരിൻ്റെ കൂടെ Initialഉള്ള ജീവി ഏതാണ് ?
ഉത്തരം: ചിമ്പാൻസി
18. ഒഴുകാൻ കഴിയുന്ന അക്കം ഏതാണ് ?
ഉത്തരം: 6
19. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
ഉത്തരം: മെഴുകുതിരി
20. സ്വന്തമായി കസേരയുള്ള മാൻ ?
ഉത്തരം: ചെയർമാൻ
21. ആരു യാത്ര ചെയ്യാത്ത ബസ് ?
ഉത്തരം: സിലബസ്
22. ഭക്ഷണം കഴിക്കാത്ത പാത്രം ഏതാണ് ?
ഉത്തരം: കഥാപാത്രം
23. ഒരു മരത്തിൻ്റെ പേരും കായയുടെ പേരും രുചിയുടെ പേരും ഒന്നാണ് ഏതാണ് ആ മരം?
ഉത്തരം: പുളി
24. ഗ്രഹങ്ങളിൽ വച്ച് ഏറ്റവും അപകടരിയായ ഗ്രഹം?
ഉത്തരം: അത്യാഗ്രഹം
25. രണ്ടിനെ ഒന്നാക്കും ഒന്നിനെ രണ്ടാക്കും എന്താണത് ?
ഉത്തരം: സിബ്ബ്
26. കടലിലെ വസ്‌തുവും കരയിലെ വൃക്ഷവും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം ഏത് ? ഉത്തരം പറയാമോ ?
ഉത്തരം: ഉപ്പുമാവ്
27. അധ്യാപകൻ്റെ കയ്യിൽ ഇരുന്ന കുട്ടയിൽ 20 മാമ്പഴങ്ങൾ ഉണ്ടായിരുന്നു. ക്ലാസിലെ ഇരുപത് കുട്ടികൾക്ക് ഓരോന്നു വീതം കൊടുത്തു. പക്ഷേ ഇപ്പോഴും കുട്ടയിൽ ഒരു മാമ്പഴമുണ്ട്. ഇതെങ്ങനെ സംഭവിച്ചു ?
ഉത്തരം: അവസാനത്തെ കുട്ടിക്ക് മാമ്പഴം കുട്ടയോടെ കൊടുത്തു
28. ഒരു കണ്ണു പൊട്ടൻ മാവിലെ മാങ്ങകളുടെ എണ്ണം വളരെ കൃത്യമായി പറഞ്ഞു. എങ്ങനെ ?
ഉത്തരം: ഒരു കണ്ണുപൊട്ടനല്ലേ…… മറ്റേ കണ്ണു കാണാമല്ലോ
29. രണ്ടു വശത്തും ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാൻ നാം ഉപയോഗിക്കും. സാധനമെന്ത് ?
ഉത്തരം: സ്ട്രോ
30. ആദ്യമായി കടലിൽ കൂടി യാത്ര ചെയ്ത ബസ് ഏതാണ് ?
ഉത്തരം: കൊളംബസ്
31. വെള്ളത്തിൽ വീണാൽ നനയാത്ത സാധനം ?
ഉത്തരം: നിഴൽ
32. 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത് ?
ഉത്തരം: ആ വരുമ്പോൾ (ആപത്ത്)
33. എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാകുന്ന എന്താണ് ?
ഉത്തരം: ബ്ലാക്ക് ബോർഡ്
34. ഉറുമ്പിൻ്റെ അപ്പൻ്റെ പേരെന്ത് ?
ഉത്തരം: ആന്റപ്പൻ
35. ആരും ഇഷ്ടപ്പെടാത്ത പണം ഏതാണ് ?
ഉത്തരം: ആരോപണം
36. രണ്ടക്ഷരങ്ങള്ക്കിടയില് ഒരു മൈലുള്ള ഇംഗ്ളീഷ് വാക്ക് ?
ഉത്തരം: Smiles
37. തൊട്ടുകൂട്ടാം എന്നാൽ സദ്യക്കു വിളമ്പാറില്ല.
ഉത്തരം: കാൽക്കുലേറ്റർ (Calculator)
38. മലയാളത്തിൽ നാവു കൊണ്ടും, ഇംഗ്ലീഷിൽ കാലുകൊണ്ടും ചെയ്യുന്ന കാര്യം ?
ഉത്തരം: വാക്ക് / Walk
39. ഇന്ത്യയുടെ ബോർഡറിൽ നിൽക്കുന്ന കാള ചാണകമിടുന്നത് പാക്കിസ്ഥാനിൽ വീഴുന്നു. പാൽ എവിടെ കൊടുക്കും ?
ഉത്തരം: കാളക്ക് പാൽ ഇല്ല.
40. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി ?
ഉത്തരം: തെങ്ങ് കയറ്റം
41. ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ ?
ഉത്തരം: ചീപ്പ്
42. പട്ടി കുരക്കുന്നത് എന്തുകൊണ്ട് ?
ഉത്തരം: വായകൊണ്ട്
43. സിനിമകളിൽ ഇല്ലാത്ത ആക്ഷൻ ?
ഉത്തരം: വിക്‌സ് ആക്ഷൻ
44. കൂലി പണിക്കാരന് പറ്റാത്ത പണി ?
ഉത്തരം: വിപണി
45. മരിക്കാതിരിക്കാൻ എന്തുവേണം ?
ഉത്തരം: ജനിക്കാതിരിക്കണം
46. പറക്കാൻ പറ്റാത്ത കിളി ?
ഉത്തരം: ഇക്കിളി
47. വിശപ്പുള്ള രാജ്യം ?
ഉത്തരം: ഹംഗറി
48. വെള്ളത്തിൽ അലിയുന്ന പൂ ?
ഉത്തരം: ഷാംപൂ
49. ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?
ഉത്തരം: എലെക്ട്രിസിറ്റി
50. കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?
ഉത്തരം: ട്രാഫിക് ജാം
51. കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
ഉത്തരം: ജ്വല്ലറി കട
52. സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി ?
ഉത്തരം: കാക്ക
53. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ് ?
ഉത്തരം: സ്പൂൺ
54. ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ വാക്ക് ?
ഉത്തരം: Q
55. കുടിക്കാൻ ഉപയോഗിക്കുന്ന ഇല ഏതാണ് ?
ഉത്തരം: തേയില
56. English ലെ അവസാനത്തെ അക്ഷരം?
ഉത്തരം: H
57. ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും ?
ഉത്തരം: മൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല
58. സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ ?
ഉത്തരം: സസ്പെൻഷൻ
59. അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ?
ഉത്തരം: NAKTQ (എന്നെ കെട്ടിക്കൂ)
60. തലക്കുത്തി നിന്നാൽ വലുതാകുന്നത് ആര് ?
ഉത്തരം: 6
61. എല്ലാവരും തെന്നി വീഴുന്ന രാജ്യം ?
ഉത്തരം: ഗ്രീസ്
62. ഡാഡി മമ്മി ആകുന്ന സ്ഥലം ?
ഉത്തരം: ഈജിപ്‌ത്
63. 100 ആളുകൾ പോകുന്ന സ്ഥലത്തുനിന്നും തിരിച്ചുവരുന്നത് 101 ആളുകൾ . ഏതാണ് ആ സ്ഥലം ?
ഉത്തരം: വിവാഹച്ചടങ്
64. ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ എന്ത് സംഭവിക്കും ?
ഉത്തരം: വാ അടയും
65. ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ഇരിക്കുന്നു . ഏതാണ് അക്ഷരം ?
ഉത്തരം: H
66. കണ്ണില്ലാതെ കരയുന്നത് ആരാണ് ?
ഉത്തരം: മേഘം
67. സമയത്തെ (time) മുറിച്ചാൽ എന്ത് കിട്ടും ?
ഉത്തരം: ടൈം പീസ്
68. നിങ്ങളുടെ മുന്നിലുണ്ട് എന്നാൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്താണത് ?
ഉത്തരം: നിങ്ങളുടെ ഭാവി
69. ലൈസൻസ് ആവശ്യമില്ലാത്ത ഡ്രൈവർ ?
ഉത്തരം: സ്ക്രൂഡ്രൈവർ
70. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ ?
ഉത്തരം: ക്ലോക്കിലെ സെക്കന്റ് സൂചി
71. പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ് ?
ഉത്തരം: ഞാറ് നടുന്നത്
72. പെട്ടന്ന് പൊട്ടിപ്പോകാൻ വാങ്ങിക്കുന്ന സാധനം എന്ത് ?
ഉത്തരം: പടക്കം
73. മുന്നിൽ വാൽ ഉള്ള ജീവി ?
ഉത്തരം: വാൽ മാക്രി
74. തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ് ?
ഉത്തരം: സംസാരിക്കാൻ പറ്റാത്തതുകൊണ്ട്
75. എല്ലാവർക്കും വിളമ്പി നൽകുകയും എന്നാൽ ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ?
ഉത്തരം: സ്പൂൺ
76. തലയിൽ കാലുള്ള ജീവി ?
ഉത്തരം: പേൻ
77. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം ?
ഉത്തരം: മേയ്
78. വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു ?
ഉത്തരം: ബീഡി
79. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല… വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും… ?
ഉത്തരം: കറണ്ട്
80. ഒരു അച്ഛൻ കുട്ടിക്ക് 40 രൂപ കൊടുത്തിട്ട് പറഞ്ഞു എന്തെങ്കിലും തിന്നാൻ വാങ്ങിക്കണം, എന്തെങ്കിലും കുടിക്കാൻ വാങ്ങിക്കണം, പശുവിന് തിന്നാൻ വാങ്ങിക്കണം, പിന്നെ വിത്ത് നടാനും വാങ്ങിക്കണം. ആ കുട്ടി ഇതിനെല്ലാം കൂടി ഒരു സാധനം വാങ്ങിച്ചു. എന്താണ് ആ സാധനം ?
ഉത്തരം: തണ്ണിമത്തൻ (Watermelon)
81. ആദ്യത്തെ അക്ഷരം ‘ല’ അവസാനത്തെ അക്ഷരം ‘യ’ എങ്കിൽ നടുവിൽ ഉളള അക്ഷരം ഏത് ?
ക്ല : ആകെ മൂന്നക്ഷരം ല—യ ? വള്ളിയോ, പുള്ളിയോ ഇല്ല… ദിവസവും രണ്ട്/അഞ്ച് പ്രാവശ്വം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു .
ഉത്തരം: ല 1 യ (ലാവണ്യ)
82. എല്ലാം ദിവസവും ഇത് കാണാറുണ്ട് പക്ഷേ ഇത് ഒരിക്കലും നടക്കാറില്ല ?
ഉത്തരം: സ്വപ്‌നം
83. ഇടുമ്പോൾ ടൈറ്റ് ആയിരിക്കും ഇട്ടു കഴിഞ്ഞാൽ ലൂസ് ആയിരിക്കും. എന്തായിരിക്കും ?
ഉത്തരം: വള
84. ഭാരം കൂടിയ പാനീയം എന്താണ് ?
ഉത്തരം: സംഭാരം
85. ‘വേണ്ടപ്പോൾ വട്ടത്തിൽ വേണ്ടാത്തപ്പോൾ നീളത്തിൽ’ ഉത്തരം പറയാമോ ?
ഉത്തരം: കുട
86. എൻ്റെ ശരീരത്തിൻറെ നിറം ചുവപ്പാണ്
എൻ്റെ ഉള്ളിൽ ഇരുട്ടാണ്
എൻ്റെ വായിൽ എന്നും കൈ ഇടാറുണ്ട്
എൻ്റെ വയറിന് താക്കോലുണ്ട്
ആരാണ് ഞാൻ ?
ഉത്തരം: തപാൽ പെട്ടി (Post Box)
87. ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?
ഉത്തരം: ബാക്കിയുള്ള മീനുകൾ കരഞ്ഞു, വെള്ളം കൂടി .
88. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?
ഉത്തരം: Q (Queue)
89. രണ്ടു ബക്കറ്റു നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിന് ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്ന് ഒരു തുള്ളി വെള്ളം പോകുന്നില്ല. കാരണം എന്ത് ?
ഉത്തരം: രണ്ടു ബക്കറ്റ് നിറയെ വെളുത്ത മുണ്ടാണ്.
90. ലോകത്തിലെ ഏറ്റവും ചെറിയ പാലം ?
ഉത്തരം: മൂക്കിൻ്റെ പാലം
91. കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?
ഉത്തരം: കോവളം
92. ഒരാൾ ദോശ ചുടുകയായിരുന്നു പെട്ടെന്ന് ദോശ പറന്ന് പോയി കാരണം ?
ഉത്തരം: അത് ഒരു plane ദോശ ആയിരുന്നു
93. മൂന്ന് ഭർത്താക്കന്മാർ ഉള്ള സംഖ്യ ? ഉത്തരം പറയാമോ ?
ഉത്തരം: പതിമൂന്ന്
94. അർദ്ധരാത്രി, ഒരാൾക്ക് നല്ല ഉറക്കം വരുന്നുണ്ട്.. പക്ഷെ കിടക്കാൻ സ്ഥലമില്ല. കയ്യിൽ ഒരു തേങ്ങ മാത്രം.. അദ്ദേഹം എങ്ങിനെ ഉറങ്ങും ?
ഉത്തരം: തേങ്ങ പൊട്ടിക്കും അപ്പൊ രണ്ടു തേങ്ങാ മുറികൾ കിട്ടും. ഒരു മുറിയിൽ അയാൾ കിടക്കും
95. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ് ?
ഉത്തരം: E
96. രാവിലെ ഏഴ് മണിക്ക് തൂക്കികൊല്ലുമെന്ന് കോടതി വിധിച്ചപ്പോൾ കുറ്റവാളി പൊട്ടിച്ചിരിച്ചു കാരണം ?
ഉത്തരം: ആയാൾ കാലത്ത് 7മണിക്ക് എഴുന്നേൽക്കാറില്ല
97. എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി ?
ഉത്തരം: പാവകുട്ടി
98. നമുക്ക് ഇത് ഉണ്ടാക്കാൻ പറ്റും പക്ഷെ കാണാൻ പറ്റില്ല ?
ഉത്തരം: ശബ്ദം
99. തലക്ക് പ്രാധാന്യം നൽകുന്ന ഓഫീസ് ?
ഉത്തരം: ഹെഡ് ഓഫീസ്
100. പെണ്ണുങ്ങളേക്കാൾ പൂ ചൂടുന്നതാര് ?
ഉത്തരം: പൂവൻ കോഴി
101. കഴിക്കാൻ പറ്റുന്ന നിറം?
ഉത്തരം: ഓറഞ്ച്
102. കേറാൻ പറ്റാത്ത മരം ?
ഉത്തരം: സമരം
103. ഉറുമ്പിൻ്റെ വായേക്കാളും ചെറിയ സാധനമെന്ത് ?
ഉത്തരം: ഉറുമ്പിൻ്റെ ആഹാരം
104. മീൻ പിടിക്കാൻ പറ്റാത്ത വല?
ഉത്തരം: കവല
105. എപ്പോഴും തറയിൽ കിടക്കുമെങ്കിലും അഴുക്ക് പറ്റാറില്ല.. ആർക്ക് ?
ഉത്തരം: നിഴൽ
106. ഒന്നിച്ചു കൂടിയാൽ നിലവിളിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ?
ഉത്തരം: ‘I’ and ‘O’
107. “എന്താണ് വന്നത്” ഇതൊരു സ്ഥലപ്പേരാണ് ?
ഉത്തരം: വൈക്കം
108. ഒരു ഇല പതിനൊന്ന് ആകുന്നത് എങ്ങനെ ആണ് ? ഉത്തരം പറയാമോ ?
ഉത്തരം: ഇലവൺ
109. നികുതി ഉള്ള മലയാളം മാസം ഏതാണ് ? ഉത്തരം പറയാമോ ?
ഉത്തരം: മകരം
110. ചിലപ്പോൾ ദൂരം പറയാൻ ഈ പക്ഷിയുടെ പേര് നമ്മൾ ഉപയോഗിക്കാറുണ്ട്. ഏതാണത് ?
ഉത്തരം: മയിൽ
111. ഇഴ ജന്തുവിൻ്റെ പേരുള്ള വംശം ഏത് ?
ഉത്തരം: ചേര വംശം
112. ഇരുമ്പുപകരണങ്ങളുടെ പണിശാലയും വൃത്തവും ചേർന്നാൽ ഒരു അലങ്കാര വസ്‌തു ആകും. ഏതാണ് അത് ?
ഉത്തരം: ഇരുമ്പുപകരണങ്ങളുടെ പണിശാലയും: ആല
വൃത്തം : വട്ടം
ഇവ രണ്ടും ചേർത്ത് വായിച്ചാൽ : ആലവട്ടം (ഒരു അലങ്കാര വസ്‌തു)
113. പുറം കളഞ്ഞിട്ട് അകം വേവിക്കണം, എന്നിട്ട് പുറം തിന്നിട്ട് അകം കളയണം . എന്താണെന്ന് പറയാമോ ?
ഉത്തരം: ചോളം
114. മധുരമുള്ള കര ഏതാണെന്ന് പറയാമോ ?
ഉത്തരം: ശർക്കര
115. ഷിർട്ടിൽ ചായ വീണാൽ എന്ത് ആകും ?
ഉത്തരം: ടി ഷർട്ട് (T-Shirt)
116. കഴിക്കാൻ പറ്റാത്ത അട ഏതാണ് ?
ഉത്തരം: കണ്ണട
117. ഗുണ്ടാലിസ്റ്റിൽ പേരുള്ള കിളി ഏതാണ് ?
ഉത്തരം: വെട്ടു കിളി
118. ഇറച്ചി ചേർക്കാത്ത മന്തി ഏതാണ് ?
ഉത്തരം: ചമ്മന്തി
119. കണ്ടാൽ വടി… തിന്നാൽ മധുരം… എന്താണ് ?
ഉത്തരം: കരിമ്പ്
120. നാല് കാലും രണ്ടു കൈയും ഉണ്ടെങ്കിൽ കൂടി നടക്കാനോ പറക്കാനോ പറ്റാത്ത ഒന്ന് ? ഉത്തരം പറയാമോ ?
ഉത്തരം: കസേര