ഓണം ക്വിസ് Onam Quiz Malayalam

 

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഓണം ക്വിസ് ONAM QUIZ ഓണത്തോടനുബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും Malayalam

 

1. കേരളത്തിന്റെ ദേശീയ ഉത്സവം ?

Ans:- ഓണം

2. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം ?

Ans:- 1961

3. മഹാബലിയുടെ പിതാവിന്റെ പേര് ?

Ans:- വിരോചനൻ

4. മഹാബലി എന്ന വാക്കിനർത്ഥം എന്താണ് ?

Ans:- വലിയ ത്യാഗം ചെയ്തവൻ

5. അത്തം മുതൽ ഉത്രാടം വരെയുളള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത് ?

Ans:- മൂലം നാൾ

6. എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളത്?

Ans:- ചോതിനാൾ മുതൽ

7.  തിരുവോണനാളിൽ അട നിവേദിക്കുന്നത് ആർക്കാണ് ?

Ans:- തൃക്കാക്കരയപ്പന്

8. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോൾ

ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

Ans:- അസുരഗുരു ശുക്രാചാര്യൻ

9. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ് ?

Ans:- കശ്യപൻ

10. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ് ?

Ans:- അദിതി

11. തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ് ?

Ans:- മധുരൈ കാഞ്ചി

12. ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ ?

Ans:- അഞ്ചാമത്തെ

13. മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത ഭിക്ഷയായി മൂന്നടി മഹാവിഷ്ണു മണ്ണ് ആവശ്യപ്പെട്ടത് ?

Ans:- വിശ്വജിത്ത് എന്ന യാഗം

14. വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

Ans:- ത്രേതായുഗത്തിൽ

15. എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത് ?

Ans:- ഉത്രാടനാളളിൽ

16. എന്താണ് ഇരുപത്തിയെട്ടാം ഓണം?

Ans:- ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 മത്തെ ദിവസമാണ് ഇത്. കന്നുകാലികൾക്കായി നടത്തുന്ന ഓണമാണിത്.

17. നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?

Ans:- ശ്രീനാരായണഗുരു

18. ഓണപ്പാട്ടുകാർ എന്ന കവിത എഴുതിയത് ആര് ?

Ans:- വൈലോപ്പളളി ശ്രീധരമേനോൻ

19. ഓണം കോമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ് ?

Ans:- കുഗ്രാമം

20. ഓണപ്പൂക്കൾ പറിച്ചില്ലേ നീയോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ് ?

Ans:- ചങ്ങമ്പുഴ കൃഷ്ണപിളള

21. മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ് ?

Ans:- തമിഴ്നാട്

22. ഓണപ്പൂവ് എന്ന വിശേഷണമുളള പൂവ് ഏത് ?

Ans:- കാശിത്തുമ്പ

23. ഓണം ആഘോഷിക്കുന്നത് എന്നാണ് ?

Ans:- ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാനത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

24. മഹാബലിയുടെ യഥാർത്ഥ പേര് എന്താണ് ?

Ans:- ഇന്ദ്രസേനൻ

 

Sharing Is Caring:

Leave a Comment