സ്നേഹ വചനങ്ങൾ സ്നേഹത്തെ കുറിച്ചുള്ള മഹത് വചനങ്ങൾ
1. സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ്.
– മഹാത്മാ ഗാന്ധി –
2. സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളും ഇല്ലാത്ത മരം പോലെയാണ്.
– ഖലീൽ ജിബ്രാൻ –
3. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.
-വയലാർ രാമവർമ്മ –
4. സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പ് ‘ശമിപ്പിക്കുന്നത് അപ്പത്തിന് വേണ്ടിയുള്ള
‘വിശപ്പ് ദൂരീകരിക്കുന്നതിലും വിഷമകരമായ കാര്യമാണ്.
– മദർതെരേസ –
5. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
– യേശുക്രിസ്തു-
6. എല്ലാറ്റിനും താക്കോൽ ഉണ്ട് സ്വർഗ്ഗത്തിന്റെ താക്കോൽ ‘ദരിദ്രനോടുള്ള സ്നേഹം ആണ്.
-മുഹമ്മദ് നബി –
7. നിയന്ത്രിക്കുന്നതിലാണ്, നിവർത്തിക്കുന്നതിലല്ല സമാധാനമിരിക്കുന്നത്.
-ഹൈബർ-
8. വിശുദ്ധി എന്നത് നേഹത്തിന്റെ നിഴലിൽ നിന്നും വരുന്നതത്രെ.
-ടാഗോർ-
9. കണ്ണുകൾക്ക് കാണാൻ കഴിയാത്തത് സ്നേഹത്തിന് കാണാൻ കഴിയും
കാതുകൾക്ക് കേൾക്കാൻ കഴിയാത്തത് സ്നേഹത്തിന് കേൾക്കാൻ കഴിയും.
– ലുവേറ്റർ –
10. പങ്കിടുന്നതാണ് ശരിയായ സ്നേഹവും നിസ്വാർഥതയും.
– സന്തോയന –
11. സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർചാർത്തിനെ സ്നേഹിച്ചിടുന്നു മണമെഴും പൂക്കളെ
സ്നേഹിച്ചിടുന്നു തേൻമുറ്റിയ കായ്ക്കളെ ‘സ്നേഹിച്ചു ഞാനിവ നൽകും മരങ്ങളെ.
-എ എൻ വി കൃഷ്ണവാരിയർ-
12. പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
– ഗാന്ധിജി-
13. കാണുമ്പോഴൊക്കെ പുഞ്ചിരിക്കൂ അത് സ്നേഹത്തിന്റെ ഭാഷയാണ്.
–മദർതെരേസ–
14. സ്നേഹിക്കയുണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.
– കുമാരനാശാൻ –
15. മറ്റുള്ളവരെ സ്നേഹിക്കുക ആരെയും സ്നേഹിക്കാൻ കഴിയുന്നതാണ് ‘ യഥാർത്ഥ സ്നേഹം.
– പെരുമ്പടവം ശ്രീധരൻ-
16. ഏറ്റവും നിസ്സാര സൃഷ്ടിയെ പോലും തന്നെപ്പോലെ സ്നേഹിക്കാൻ കഴിയുന്ന ‘വ്യക്തിക്ക് മാത്രമേ സാർവലൗകികവും സർവവ്യാപിയുമായ നിത്യ ചൈതന്യത്തെ മുഖാമുഖം ദർശിക്കാൻ കഴിയൂ.
-മഹാത്മാഗാന്ധി-
17. ‘സ്നേഹത്തിനുവേണ്ടി തീവ്രമായ വിശപ്പും ദാഹവും ഉള്ള എത്രയോ പേരെ ഞാൻ കാണുന്നു. അത് കിട്ടാത്തതാണ് ലോകത്തിന്റെ ദുരിത കാരണം.
-മദർതെരേസ-
18. ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മ പാലമൃതൂട്ടും പാർവണ ശശിബിംബം.
-ഉള്ളൂർ-
19. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമാമലേ വിവേകികൾ.
-കുമാരനാശാൻ-
20. ഒരു മതം മതി ഇനി പരസ്നേഹമൊരു വർഗ്ഗം മതി മനുഷ്യ സംജ്ഞകം ഒരു രാഷ്ട്രം മതി ധാരാതലം, നമുക്കൊരു ദൈവം മതി ഹൃദിസ്ഥിതം ദീപം.
-ഉള്ളൂർ-
21. ഇങ്ങേത് പാഴ്ചമരക്കൊമ്പിലും ‘ പക്ഷികൾ സംഗീതമേളം തുടർന്നോരല്ലോ
‘ഭൂമിയിൽ പച്ചപ്പും മർത്യഹൃദയത്തിൽ പ്രേമകുളിർമയും വ്യാപിച്ചല്ലോ.
-ബാലാമണിയമ്മ-
22. സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്വമേകമാം.
-കുമാരനാശാൻ-
23. ഒരൊറ്റമതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാർവണശശിബിംബം
– ഉള്ളൂർ –
24. അന്വജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ
– ആശാൻ –
25. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ
– ശ്രീ നാരായണ ഗുരു –
26. പാവന സ്നേഹമേ പാരിലീശൻ
നട്ട പാരിജാതത്തിൻ കുരുന്നേ ജയിക്കു നീ
– ചങ്ങമ്പുഴ –
27. കുഞ്ഞുങ്ങളും പൂക്കളും മൃദുലവും
നിർമ്മലവുമാണ് അവയെ മൃദുവായി
വേണം കൈകാര്യം ചെയ്യാൻ
– ജവഹർലാൽ നെഹ്റു –
28. വിജയിക്കാൻ ഞാനെടുത്തിട്ടുള്ള
തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ
പരാജയം ഒരിക്കലും എന്നെ പിന്തള്ളുകയില്ല.
-എപിജെ അബ്ദുൽ കലാം-
29. കുറച്ചു പറയാനുള്ളവർ ഏറെ
സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്
-പ്രിയോർ-
30. പ്രസംഗിക്കുന്ന രീതിയാണ് പറയുന്ന കാര്യങ്ങളെക്കാൾ പ്രധാനം
-ചെസ്റ്റെർ ഫീൽഡ്-
31. ചെയ്യാവുന്നതിൽ നല്ലതിനു ചെയ്യുക
നാളെ അതിലും മെച്ചമായത് ചെയ്യാം
– സർ ഐസക് ന്യൂട്ടൻ –
32. ഞാൻ ഭാവിയെ പറ്റി ചിന്തിക്കാറില്ല
അത് അത്ര വേഗം വന്നെത്തുന്നു
-ആൽബർട്ട് ഐൻസ്റ്റീൻ-
33. സത്യാന്വേഷിയുടെ ആത്മീയ
അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത
– ഗാന്ധിജി-
34. വായിച്ചു വളരുക ചിന്തിച്ചു
വിവേകം നേടുക
– പി എൻ പണിക്കർ –
35. നിങ്ങൾ എക്കാലവും ജീവിക്കും
എന്നപോലെ പഠിക്കൂ നാളെ മരിച്ചു
പോകാം എന്ന പോലെ ജീവിക്കൂ
– ഗാന്ധിജി –
36. വിദ്യാഭ്യാസത്തിന്റെ കാതൽ ചിന്തയത്രേ
–ഗാന്ധിജി-
37. മതങ്ങൾ അന്യോന്യം
വേർതിരിക്കാനല്ല മറിച്ച്
കൂട്ടിയിണക്കാനാണ്
-ഗാന്ധിജി-
38. മതമേതായാലും മനുഷ്യൻ നന്നായിരിക്കണം.
-ശ്രീനാരായണഗുരു –
39. ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യം
-ഗാന്ധിജി-
40. ചോദ്യം ചെയ്യപ്പെടാതെയുള്ള ജീവിതം അഭികാമ്യമല്ല
-സോക്രട്ടീസ്-
41.ഒരാശയവും ചങ്ങാതിയും ഒരു
പോലെയാണ്, രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു.
-ഷേക്സ്പിയർ-
42. നല്ല ഗ്രന്ഥം പരിധിയില്ലാത്ത നന്മയുടെ ചക്രവാളമാണ്
-ഗാന്ധി-
43. മതത്തിന്റെ കാതൽ കരുണയും ദയയുമാണ്.
-ഗുരുനാനാക്ക്-
44. നമുക്ക് ശരിക്കും സ്നേഹിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം എങ്ങനെ ക്ഷമിക്കണമെന്ന് പഠിക്കണം
-മദർ തെരേസ-
45. ആരെയും സ്നേഹിക്കാത്ത മനുഷ്യന് തന്നെ
ആരെങ്കിലും സ്നേഹിക്കണമെന്നു ആഗ്രഹിക്കാൻ അവകാശമില്ല
– എപ്പിക്കട്സ്-
46. സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല
ഹൃദയത്തിലാണ് ജീവിക്കുന്നത്.
-വില്യംഹോക്ക്നർ-
47. കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നില നിൽക്കുന്നതല്ല.
– ഫെൽ താം-
48. നല്ല മനുഷ്യരെ സ്വർഗത്തിലെത്തിക്കുന്ന
രണ്ടു ചിറകുകളാണ് മരണവും സ്നേഹവും
-മൈക്കല് ആഞ്ജലോ-
49. അഗാധമായി നാം സ്നേഹിക്കുന്നതെന്തും
നമ്മുടെ ഒരു ഭാഗമായി മാറും
-ഹെലൻ കെല്ലർ-
50. ആത്മാർത്ഥതയില്ലാത്ത സൗഹൃതം വന്യമൃകതെക്കാൾ ഭയാനകം.
-ബുദ്ദൻ –