ലോക ജനസംഖ്യ 1987 ജൂലൈ 11 ന് 500 കോടി തികഞ്ഞതിന്റെ ഓർമക്കാണ് ജനസംഖ്യാ ദിനം പ്രഖ്യാപിക്കപ്പെട്ടത്. ഐക്യ രാഷ്ട്ര സംഘടനയുടെ കീഴിലുള്ള United Nations Development പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ആചരിക്കുന്നത്.ജനസംഖ്യ വർധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.
1.ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത് എന്ന് ?
Ans:-ജൂലൈ 11
2. ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിച്ചു തുടങ്ങിയത് എന്നു മുതൽ ?
Ans:-1989 മുതൽ
3. ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ കാരണമെന്ത് ?
Ans:-ലോക ജനസംഖ്യ 500 കോടി ആയതിന്റെ ഓർമ്മയ്ക്ക്
4. ഏത് അന്താരാഷ്ട്ര ആഭിമുഖ്യത്തിലാണ് സംഘടനയുടെ ലോക ജനസംഖ്യ ദിനം ആചരിക്കുന്നത് ?
Ans:- UNDP
5. UNDP യുടെ പൂർണ്ണരൂപം എന്ത് ?
Ans:- United Nations Development Programme
6. ജനസംഖ്യയെ കുറിച്ചുള്ള പഠനശാഖ ?
Ans:- ഡെമോഗ്രഫി
7. കനേഷുമാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചു ?
Ans:- പേർഷ്യൻ ഭാഷയിൽ നിന്ന്
8. പേർഷ്യൻ ഭാഷയിൽ ഖനേ (khaneh)എന്ന വാക്കിന്റെ അർത്ഥം ?
Ans:-വീട്
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കനേഷുമാരി നടന്ന വർഷം ?
Ans:-1951
10. ഇന്ത്യയിൽ ജനസംഖ്യ 100 കോടി തികച്ച് ജനിച്ച കുട്ടി ?
Ans:-ആസ്ത ന്യൂഡൽഹി, (2000 മെയ് 11)
11. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം ?
Ans:-ഏഷ്യ
12. ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
Ans:- ചൈന
13. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റേതാണ് ?
Ans:- ഇന്ത്യ
14. ലോകത്ത് ജനസംഖ്യ 500 കോടി തികച്ച് ജനിച്ച കുട്ടി ?
Ans:-മാതേജ് ഗാസ്പർ (ക്രൊയേഷ്യ)
15. ലോകജനസംഖ്യ 700 കോടിയിൽ എത്തിച്ച് ജനിച്ച കുട്ടി ?
Ans:-നർഗീസ് (ലഖ്നൗ)
16. ചരിത്രത്തിൽ കണക്കുകൾ ക്യത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏത് രാജ്യത്ത് ?
Ans:- സ്വീഡൻ,1750 ൽ
17. സെൻസസ് എന്ന പദം രൂപപ്പെട്ടത് ഏത് ഭാഷയിൽ നിന്ന് ?
Ans:-ലാറ്റിൻ
18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ?
Ans:-ഉത്തർപ്രദേശ്
19. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ?
Ans:-സിക്കിം
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
Ans:-ബീഹാർ
21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ?
Ans:-കേരളം
22.കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
Ans:-മലപ്പുറം
23. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല ?
Ans:-വയനാട്
24. ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് ?
Ans:-ജോൺ ഗ്രാൻഡ്
25. UNFPA യുടെ പൂർണരൂപം ?
Ans:-United Nations Population Fund
26. സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
Ans:-ബീഹാർ
27. ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആദ്യമായി ആയി നടപ്പിലാക്കിയത് എവിടെ?
Ans:-ബാബിലോണിയ
28. രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യ കണക്കെടുപ്പ് ആദ്യം നടന്നത് ഏത് രാജ്യത്ത്?
Ans :-ചൈന
29. കൃത്യമായ ഇടവേളകളിൽ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ തുടങ്ങിയത് ആരാണ്?
Ans :- റോമാക്കാർ
30. ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ?
Ans:- ഐസ് ലാൻഡിൽ ( 1703)
31. ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നത് ഏത് വർഷം?
Ans:- 1927
32. ഇന്നത്തെ രീതിയിലുള്ള സെൻസസ് ഇന്ത്യയിൽ ആരംഭിച്ചത് ആരുടെ കാലത്താണ്?
Ans:- റിപ്പൺ പ്രഭുവിന്റെ കാലത്ത് 1851 ൽ
33. ഇന്ത്യൻ സെൻസസിന്റ പിതാവ് എന്നറിയപ്പെടുന്നത്?
Ans:- റിപ്പൺ പ്രഭു
34. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ?
Ans:- തിരുവിതാംകൂറിൽ 1836ൽ
35. സെൻസസ് നടത്തിപ്പ് ചുമതല ആർക്കാണ്?
Ans:- സെൻസസ് കമ്മീഷണർക്ക്
36. സെൻസസ് കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്?
Ans:- എന്യൂമറേറ്റർ
37. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത് ?
Ans:- വത്തിക്കാൻ
38. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
Ans:- ഓസ്‌ട്രേലിയ
39 . ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?
Ans:- ജാവ
40. ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്?
Ans:- യമൻ
41. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ഏത്?
Ans:- നൈജീരിയ
42. ലോകജനസംഖ്യാവർഷമായി യു.എൻ. ആചരിച്ചത്?
Ans:- 1974
43. ആയുർദൈർഘ്യത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യം ?
Ans:- സ്വാസിലാന്റ്
44. ആയുർദൈർഘ്യത്തിൽ മുന്നാക്കം നിൽക്കുന്ന രാജ്യം ?
Ans:- ജപ്പാൻ
45. ജപ്പാനിൽ ആയുർദൈർഘ്യം കൂടുതലുള്ളത് ?
Ans:-വനിതകൾക്ക്
46. ആയുർദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
Ans:-കേരളം
47. ഏതൊക്കെ പദങ്ങൾ കൂടിച്ചേർന്നതാണ് കാനേഷുമാരി എന്ന പദം ?
Ans:- ഖാനേം, ഷൊവാ
48. കേരളത്തില സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ?
Ans:-ഇടുക്കി
49. സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?
Ans:- ദാദ്ര നഗർ ഹവേലി
50. സ്ത്രീ പുരുഷാനുപാതതിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല ?
Ans:-കണ്ണൂർ
51. പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
Ans:- കേരളം
52. പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം ?
Ans:-പുതുശേരി
53. ജനസംഖ്യയിൽ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം ?
Ans:- അമേരിക്ക
54. ലോകത്തിലെ ആദ്യത്തെ സെൻസസ് നടത്തിയ സാമ്രാജ്യം ഏതാണ് ?
Answer – ബാബിലോണിയൻ സാമ്രാജ്യം (BC 3800)
55. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയത് ഏത് വൈസ്രോയി ആണ് ?
Ans:-മേയോ പ്രഭു
56. ഇന്ത്യയിൽ ആദ്യമായി ശാസ്ത്രീയ സെൻസസ് നടത്തുമ്പോൾ ആരായിരുന്നു വൈസ്രോയി ?
Ans:- റിപ്പൺ പ്രഭു
57. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ ഏതാണ് ?
Ans:-തിരുവനന്തപുരം
58. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ഏതാണ് ?
Ans:-തൃശ്ശൂർ
59. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ താലൂക്ക് ഏതാണ് ?
Ans:-കോഴിക്കോട്
60. നഗരവാസികൾ ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏതാണ് ?
Ans – വയനാട്
61. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഏതാണ് ?
Ans:-ഇടുക്കി
62. ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ കേരളത്തിലെ ജില്ല ഏതാണ് ?
Ans:- മലപ്പുറം
63. ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏതാണ് ?
Ans:- പത്തനംതിട്ട
64. ലോകത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ് ?
Ans:-മൊണാക്കോ
65.ഇന്ത്യയിലെ അവസാനത്തെ സെൻസസ് നടന്നത് എപ്പോഴായിരുന്നു ?
Ans:- 2011
66. 2011ലെ സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആയിരുന്നു ?
Ans:- പതിനഞ്ചാമത്തെ സെൻസസ് (15)