Hi friends, below are the questions and answers about Malayalam funny Questions and answers latest kusurthi chodyngal Riddles In Malayalam Funny Questions Malayalam Chali questions Malayalam Tricky questions and answers in Malayalam.Kusruthi Chodyangal in Malayalam with Answers
1. തലകുത്തി നിന്നാൽ വലുതാകുന്നത് ആര് ?
ഉത്തരം – 6
2. വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി ?
ഉത്തരം – തെങ്ങുകയറ്റം
3. കുടിക്കാൻ പറ്റുന്ന ഇഗ്ലീഷ് അക്ഷരം ?
ഉത്തരം – T
4. എല്ലാവരും ഇഷ്ടപ്പെടുന്ന വാർഡ് ഏത്..?
ഉത്തരം – അവാർഡ്
5. കുറ്റവാളികൾ ഭയപ്പെടുന്ന മരം ഏതാണ്.?
ഉത്തരം – കഴുമരം
6. എപ്പോഴും വിശപ്പുള്ള രാജ്യം ഏത്..?
ഉത്തരം – ഹംഗറി
7. ആളുകൾ എപ്പോഴും തെന്നിവീഴുന്ന രാജ്യം ഏത്..?
ഉത്തരം – ഗ്രീസ്
8. എപ്പോഴും മഴയുള്ള രാജ്യം ഏത്..?
ഉത്തരം – ബഹ്റൈൻ
9. ന്യൂസുകൾ കൂടുതൽ ഉള്ള രാജ്യം ഏത്..?
ഉത്തരം – ന്യൂസിലാന്റ്
10. ഏറ്റവും കൂടുതൽ തിരക്കുള്ള രാജ്യം ഏത്..?
ഉത്തരം – അർജന്റീന
11.മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായുള്ളത് എന്താണ് ?
ഉത്തരം – Branch
12. ആരും ഇഷ്ടപ്പെടാത്ത പണം ഏതാണ് ?
ഉത്തരം – ആരോപണം
13. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന മാല ?
ഉത്തരം – അക്ഷരമാല
14. ആരും പോകാൻ ആഗ്രഹിക്കാത്ത അറ ?
ഉത്തരം – കല്ലറ
15. എല്ലാവർക്കും വിളമ്പി നൽകുകയും സ്വയം ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ആരാണ് ?
ഉത്തരം – തവി
16. കലണ്ടറിൽ കാണപ്പെടുന്ന പഴം ?
ഉത്തരം – Dates
17. ആരും ഇഷ്ടപ്പെടാത്ത ദേശം ഏതാണ് ?
ഉത്തരം – ഉപദേശം
18. നിങ്ങളുടെ മുന്നിലുണ്ട് എന്നാൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്താണത് ?
ഉത്തരം – നിങ്ങളുടെ ഭാവി
19. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ് ?
ഉത്തരം – സ്പൂൺ
20.പോലീസുകാർ ഒറ്റക്കാലിൽ നിൽക്കുന്നത് എപ്പോൾ ?
ഉത്തരം – പാന്റ് ഇടുമ്പോൾ
21. ഒരു മീനിനെ പിടിച്ചു കരയ്ക്ക് ഇട്ടാൽ എന്തുപറ്റും ?
ഉത്തരം – മണ്ണ് പറ്റും
22. വധൂവരന്മാർ ആദ്യമായി കഴിക്കുന്നത് എന്താണ് ?
ഉത്തരം – വിവാഹം
23. പിറകിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ട് ?
ഉത്തരം – പിറകിൽ കണ്ണില്ലാത്തതുകൊണ്ട്
24. നിങ്ങളുടെ സ്വന്തം ആണെങ്കിലും ഇത് കൂടുതലും ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. എന്ത് ?
ഉത്തരം – നിങ്ങളുടെ പേര്
25. ഇടുമ്പോൾ ടൈറ്റ് ആയിരിക്കും ഇട്ടു കഴിഞ്ഞാൽ ലൂസ് ആയിരിക്കും ?
ഉത്തരം – വള
26. കുത്തും കോമയും വന്നാൽ എന്ത് വിളിക്കും ?
ഉത്തരം – DOT COM
27. വെളുക്കുമ്പോൾ കറക്കുന്നതും കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏത് എന്നു പറയാമോ?
ഉത്തരം – പാൽ
28. കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ് ?
ഉത്തരം – സപ്പൊട്ടാ
29. മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ?
ഉത്തരം – Walk (വാക്ക്)
30.രാമായണത്തിന്റെ നടുവിൽ കാണുന്ന “സ്ത്രീ”ആരാണ് ?
ഉത്തരം – മായ (MAYA)
31. കുട്ടിക്കാലത്തു നീന്തി കളിക്കും മുതിർന്നവരായാൽ ചാടി കളിക്കും ആര് ?
ഉത്തരം – തവള
32. തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട് ?
ഉത്തരം – തണ്ണിമത്തൻ
33. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?
ഉത്തരം – മേടം
34. കുളിക്കാൻ പോയപ്പോൾ സുന്ദരി.കുളിച്ചു വന്നപ്പോൾ ഗർഭിണി. ?
ഉത്തരം – പപ്പടം
35. തിരുവനന്തപുരംകാരുടെ ഡേ ഏതാണ് ?
ഉത്തരം – Entharede
36. ഭാരം കൂടിയ പാനീയം ഏതാണ് ?
ഉത്തരം – സംഭാരം
37. കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ ?
ഉത്തരം – അരയും കാലും
38.ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു ഉണരുമ്പോഴും ഒരു പ്രാവശ്യം വരുന്നു എന്ത് ?
ഉത്തരം – “உ”
39. പെട്ടന്ന് ഉയരം കൂടാനുള്ള വഴി ?
ഉത്തരം – ഉയരം കുറഞ്ഞവരുടെ അടുത്ത് നിന്നാൽ മതി
40. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?
ഉത്തരം – നെല്ല്
41. ഒരാളോട് വളരെ വിഷമമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്കു ഇറങ്ങി എന്തിനു ?
ഉത്തരം – ആഴത്തിൽ ചിന്തിക്കാൻ
42. ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?
ഉത്തരം – Gloves
43. രണ്ട് പേർ കണ്ടു പത്തു പേർ എടുത്തു ഒരാൾ രുചിച്ചു
ഉത്തരം – കണ്ണ് കൈ നാവു
44. തല തിരിഞ്ഞ പെൺകുട്ടി ആര് ?
ഉത്തരം – ലത
45. ക്യാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
ഉത്തരം – സ്വർണക്കട
46. ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?
ഉത്തരം – സുന്ദരൻ എന്ന് പേരിടുക
47. മാനത്ത് കാണുന്ന മറ്റൊരു മാനം ?
ഉത്തരം – വിമാനം
48. മനുഷ്യന്മാർ താമസിക്കുന്ന വനം ഏതാണ് ?
ഉത്തരം – ഭവനം
49. ആവി പിടിച്ചപ്പോൾ ഒരാൾ വടിയായി ?
ഉത്തരം – പുട്ട്
50. എങ്ങനെ എഴുതിയാലും ശരിയാവാത്തത് എന്ത് ?
ഉത്തരം – തെറ്റ്
51. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം ?
ഉത്തരം – ട്രാഫിക് ജാം
52. ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം ?
ഉത്തരം – C
53. മുന്നിൽ വാൽ ഉള്ള ജീവി ?
ഉത്തരം – വാൽമാക്രി
54.തോട്ടത്തിൽ ഞാൻ പച്ച മാർക്കറ്റിൽ ഞാൻ കറുപ്പ് വീട്ടിൽ ഞാൻ ചുവപ്പ് .ആരാണ് ഞാൻ ?
ഉത്തരം – തേയില
55. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ് ?
ഉത്തരം – അപകടം
56. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തു കൊണ്ട് ?
ഉത്തരം – കൈകൊണ്ട്
57. ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ജനിക്കുന്നു.ഏതാണ് ആ അക്ഷരം ?
ഉത്തരം – H
58. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ് ?
ഉത്തരം – Silence
59. സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും ?
ഉത്തരം – Kit Kat
60. രണ്ടക്ഷരം പോയാൽ ഒന്നാവുന്ന ഇംഗ്ലീഷ് വാക്ക് ?
ഉത്തരം – Phone (One)
61. പുരുഷൻമാരുടെ തലമുടി പെട്ടന്നു നരക്കുന്നു.മീശ നരക്കുന്നില്ല.. എന്തുകൊണ്ട് ?
ഉത്തരം – മീശക്ക് പ്രായം കുറവായതു കൊണ്ട്
62. ഭിത്തിക്ക് അപ്പുറത്തുള്ള കാഴ്ച്ചകൾ കാണാൻ ഉള്ള കണ്ടുപിടുത്തം എന്താണ് ?
ഉത്തരം – ജനാല
63. English ലെ അവസാന അക്ഷരം ഏത് ?
ഉത്തരം – H
64. 100 ആളുകൾ പോകുന്ന സ്ഥലത്ത് നിന്നും തിരിച്ചു വരുന്നത് 101 ആളുകൾ..സ്ഥലം ഏതാണ് ?
ഉത്തരം – വിവാഹച്ചടങ്ങ്
65. ഒരു ദിവസം എത്ര തവണ ഷേവ് ചെയ്താലും വൈകിട്ട് ആകുമ്പോൾ താടിയും മുടിയും ഉണ്ടാകുന്നത് ആർക്ക്.. ?
ഉത്തരം – ബാർബർക്ക്
66. ചില മാസങ്ങൾക്ക് 31 ദിവസങ്ങൾ ഉണ്ടാകും എന്നാൽ 28 ദിവസങ്ങൾ ഉള്ള എത്ര മാസങ്ങളുണ്ട് ഉണ്ട് ?
ഉത്തരം –12 മാസങ്ങൾ
67. തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ്..എന്നാൽ ആരും എന്നെ തിന്നാറില്ല.ആരാണ് ഞാൻ ?
ഉത്തരം- പ്ലേറ്റ്
68. നട്ടാൽ മുളക്കാത്ത പയർ ?
ഉത്തരം – അമ്പയർ
69. ചുണ്ടുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ എന്തു സംഭവിക്കും ?
ഉത്തരം – വായ അടയും
70. വെള്ളം കുടിച്ചാൽ ഉടൻ മരിച്ചുപോകുന്നത് ആരാണ് ?
ഉത്തരം – തീ
Also Read : കുസൃതി ചോദ്യങ്ങൾകുസൃതികുസൃതി ചോദ്യങ്ങൾ ചോദ്യങ്ങൾ
2 thoughts on “Malayalam funny questions and answers Malayalam Funny Quiz”