Kerala Piravi Quiz കേരളപ്പിറവി ദിന ക്വിസ്

 

1956 നവംബർ ഒന്നിനാണ് കേരളം രൂപം കൊണ്ടത് ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായപ്പോൾ 5 ജില്ലകൾ ആണ് ഉണ്ടായിരുന്നത്. നിലവിൽ 14ജില്ലകൾ ഉള്ള കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരമാണ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന Quiz മത്സരങ്ങളിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി   101 ക്വിസ് ചോദ്യോത്തരങ്ങള്‍ 

 

1. നമ്മുടെ സംസ്ഥാന മൃഗം ?

Answer -ആന

2. സംസ്ഥാന പക്ഷി ?

Answer – മലമുഴക്കി വേഴാമ്പൽ

3. സംസ്ഥാന വൃക്ഷം ?

Answer – തെങ്ങ്

4. സംസ്ഥാന ഫലം ?

Answer -ചക്ക

5. സംസ്ഥാന പാനീയം ?

Answer – കരിക്കിൻ വെള്ളം

6. സംസ്ഥാന പുഷ്പം ?

Answer – കണിക്കൊന്ന

7. സംസ്ഥാന ശലഭം ?

Answer – ബുദ്ധ മയൂരി

8. എന്റെ ഭാഷ എന്റെ വീടാണ് എന്ന പ്രതിജ്ഞ എഴുതിയത് ആരാണ് ?

Answer – എം.ടി. വാസുദേവൻ നായർ

9. കേരള സംസ്ഥാനം രൂപീകരിച്ചത് എന്നാണ് ?

Answer -1956 നവംബർ 1 ന്

10. കേരളത്തിന്റെ തലസ്ഥാനം ?

Answer – തിരുവനന്തപുരം

11. കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട് ?

Answer -14

12. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

Answer – തൃശ്ശൂർ

13. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?

Answer – ആലപ്പുഴ

14. ഏറ്റവും വലിയ ജില്ല ?

Answer – പാലക്കാട്

15. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ?

Answer -ഇടുക്കി

16. കേരളസിംഹം എന്ന് അറിയപ്പെടുന്നത് ആരാണ് ?

Answer – പഴശ്ശിരാജ

17. കേരളഗാന്ധി എന്ന് അറിയപ്പെടുന്നത് ?

Answer – കെ. കേളപ്പൻ

18. കേരളത്തിലെ നദികളുടെ എണ്ണം ?

Answer – 44

19. നമ്മുടെ സംസ്ഥാന മത്സ്യം ?

Answer – കരിമീൻ

20. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

Answer – പെരിയാർ

21. നിള എന്നറിയപ്പെടുന്നത് ?

Answer – ഭാരതപ്പുഴ

22. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ?

Answer – ഇ.എം.എസ്. നമ്പൂതിരിപ്പാട്

23. ആദ്യ മലയാള സിനിമ ?

Answer – വിഗതകുമാരൻ

24. മലയാളത്തിലുള്ള ആദ്യത്തെ ശബ്ദ സിനിമ ?

Answer – ബാലൻ

25. കേരളത്തിലെ ആദ്യത്തെ കോളേജ് ?

Answer – സി.എം.എസ്. കോളേജ്

26. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?

Answer – തമിഴ്നാട്, കർണാടക

27. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പശ്ചിമഘട്ട
വനപ്രദേശമാണ് സൈലന്റ് വാലി. ഏത് ജീവി അപൂർവമായതിനാലാണ്
പ്രദേശം നിശബ്ദ താഴ്വര എന്ന് അറിയപ്പെടുന്നത് ?

Answer – ചീവീട്

28. കേരളത്തിലെ ഏറ്റവും വലിയ കായൽ ?

Answer – വേമ്പനാട്ടുകായൽ

29. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

Answer – ശാസ്താംകോട്ട തടാകം

30. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ ?

Answer – കബനി, ഭവാനി, പാമ്പാർ

31. ഐതിഹ്യമാല എഴുതിയത് ?

Answer – കൊട്ടാരത്തിൽ ശങ്കുണ്ണി

32. തുള്ളൽക്കലയുടെ ഉപജ്ഞാതാവ് ?

Answer – കുഞ്ചൻ നമ്പ്യാർ

33. കലകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന കേരളീയ കലാരൂപം ?

Answer -കഥകളി 

34. കേരളീയ സമൂഹത്തിന് മാപ്പിള പാട്ടിനെ പരിചയപ്പെടുത്തിയ മഹാനായ കവി ?

Answer – മോയിൻകുട്ടി വൈദ്യർ

35. കേരളത്തിന്റെ സാംസ്കാരികഗാനമായ കേരളഗാനം’ രചിച്ചത് ?

Answer – ബോധേശ്വരൻ

36. ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല ?

Answer – ഇടുക്കി

37. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ?

Answer – ആറളം വന്യജീവി സങ്കേതം

38. കേരളത്തിലെ സാമൂഹ്യ പരിഷ്കർകർത്താവായിരുന്ന ആരുടെ വാക്കുകളാണ്
മതമേതായാലും മനുഷ്യൻ നന്നായാൽ മതി ?

Answer – ശ്രീനാരായണഗുരുവിന്റെ

39. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന കടൽ ?

Answer – അറബിക്കടൽ

40. പെരുന്തേനരുവി ” വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?

Answer – പത്തനംതിട്ട

41. വടക്കു കിഴക്ക് മൺസൂണിനെ കേരളത്തിൽ എന്ത് വിളിക്കുന്നു ?

Answer – തുലാവർഷം

42. ഏറ്റവും നീളം കുറഞ്ഞ നദി ?

Answer – മഞ്ചേശ്വരം പുഴ

43. ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ് ?

Answer – കൊല്ലം

44. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ?

Answer – പൂക്കോട് തടാകം

45. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ?

Answer – വയനാട് 

46. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം ?

Answer – പൂക്കോട് തടാകം

47. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ?

Answer – വയനാട്

48. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

Answer – ആനമുടി

49. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല ?

Answer – കണ്ണൂർ

50. കേരളത്തിൽ ഏറ്റവും കുറവ് കടൽ തീരമുള്ള ജില്ല ?

Answer – കൊല്ലം

51. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ?

Answer – കാസർഗോഡ്

52. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി ?

Answer – കബനി നദി

53. കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത് ?

Answer – 5

54. ഏറ്റവും അവസാനം രൂപം കൊണ്ട കേരളത്തിലെ ജില്ല ?

Answer – കാസർഗോഡ്

55. കേരളത്തിലെ ഏക കന്റോൺമെന്റ് ?

Answer – കണ്ണൂർ

56. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ഏത് ?

Answer – ഇടമലക്കുടി

57. കേരളത്തിൽ റെയിൽവേ പാതകൾ ഇല്ലാത്ത ജില്ലകൾ ?

Answer – ഇടുക്കി, വയനാട്

58. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ ഏറ്റവും കൂടുതലുള്ള ജില്ല ?

Answer – തിരുവനന്തപുരം

59. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ?

Answer – വയനാട്

60. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏത് ?

Answer – പാലക്കാട് ചുരം

61. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?

Answer – വയനാട്

62. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ?

Answer – കേരളം

63. കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ഏക കോർപ്പറേഷൻ ?

Answer – തൃശൂർ

64. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?

Answer – ലക്കിടി

65. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?

Answer – എറണാകുളം

66. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആര് ?

Answer – കെ.ആർ ഗൗരിയമ്മ

67. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആര് ?

Answer – ജോസഫ് മുണ്ടശ്ശേരി

68. നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ?

Answer – പാലക്കാട്

69. കർഷക ദിനം എന്നാണ് ?

Answer – ചിങ്ങം ഒന്ന്

70. മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഏത് ?

Answer – കർഷകോത്തമ

71. കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ?

Answer – പുനലൂർ

72. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer – ചെറുതുരുത്തി

73. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് ?

Answer – പള്ളിവാസൽ

74. കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആരാണ് ?

Answer – ആർ. ശങ്കരനാരായണൻ തമ്പി

75. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര് ?

Answer – പി.എൻ. പണിക്കർ

76. കേരളത്തിലെ പ്രഥമ വനിതാ ജഡ്ജി ആര് ?

Answer – ജസ്റ്റിസ് അന്ന ചാണ്ടി

77. ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ?

Answer – പി.ടി.ചാക്കോ

78. കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട ?

Answer – ഫോർട്ട് മാനുവൽ

79. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏതാണ് ?

Answer – 1957

80. ഏതാണ് കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം ?

Answer – തട്ടേക്കാട് (എറണാകുളം)

81.കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല ?

Answer – ആലപ്പുഴ

82. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഒരേയൊരു ജില്ല ഏത് ?

Answer – ഇടുക്കി

83. കേരളത്തിൽ ഇൽമനൈറ്റ് കാണപ്പെടുന്ന തീരപ്രദേശം എവിടെയാണ് ?

Answer – നീണ്ടകര

84. ആദ്യത്തെ മലയാള പത്രം ?

Answer – രാജ്യസമാചാരം

85. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് ?

Answer – കണ്ണൂർ 

86. ലോകത്തിലെ ഏറ്റവും വലിയ ജലമേള ?

Answer – നെഹ്റുട്രോഫി വള്ളംകളി

87. ആദ്യ മലയാള ത്രിമാനചിത്രം ?

Answer – മൈ ഡിയർ കുട്ടിച്ചാത്തൻ

88. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ?

Answer – കണ്ടംബച്ചകോട്ട്

89. നിലവിലുള്ള ദിനപത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളത്  ?

Answer – ദീപിക

90. കേരളത്തിലെ ആദ്യ ഉപഗ്രഹ ചാനൽ ?

Answer – ഏഷ്യാനെറ്റ്

91. കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാനൽ ?

Answer – വിക്ടേഴ്സ്

92. ആദ്യ റേഡിയോ നിലയം ?

Answer – തിരുവനന്തപുരം

93. ഒളിമ്പിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത ?

Answer – പി.ടി ഉഷ

94. എഫ്.എ.സി.റ്റി യുടെ ആസ്ഥാനം എവിടെയാണ് ?

Answer – ആലുവ

95. ആദ്യ റെയിൽ പാത

Answer – ബേപ്പൂർ-തിരൂർ

96. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?

Answer – വള്ളത്തോൾ നാരായണമേനോൻ

97. ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാളി ?

Answer – ജി ശങ്കരക്കുറുപ്പ്

98. കേരളത്തിന്റെ സ്വന്തമായ ലാസ്യ നൃത്തകലാരൂപം ?

Answer – മോഹിനിയാട്ടം

99. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി ?

Answer – ഫാത്തിമ ബീവി

100. കേരള ഹൈക്കോടതിയുടെ ആസ്ഥാനം 

Answer – എറണാകുളം

101. കേരള ഹൈക്കോടതി നിലവിൽ വന്നത്

Answer – 1956 നവംബർ 1

 

 

 

 

Sharing Is Caring:

Leave a Comment