കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടകേരള PSC ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ. കേരള നവോത്ഥാന പ്രസ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഒരു സാമൂഹ്യ-സാംസ്കാരിക മുന്നേറ്റമായിരുന്നു. ഇത് അന്നത്തെ കേരളത്തിലെ സാമൂഹ്യജീവിതത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഏറ്റവും ശക്തമായ സ്ഥലമായിരുന്നു കേരളം
1.ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശമുള്ള ആദ്യ മലയാള കൃതി ?
Answer – ജാതിക്കുമ്മി
2. കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായ അരയ സമാജത്തിൻറ സ്ഥാപകൻ ?
Answer – പണ്ഡിറ്റ് കെ പി കറുപ്പൻ
3. പന്മന ആശ്രമം ആരുമായി ബന്ധപ്പെട്ടതാണ് ?
Answer – ചട്ടമ്പിസ്വാമികൾ
4. ജീവിത സമരം ആരുടെ ആത്മകഥയാണ് ?
Answer – സി കേശവൻ
5. ക്രിസ്തുമതനിരൂപണം എന്ന കൃതി ആരെഴുതിയതാണ് ?
Answer – ചട്ടമ്പിസ്വാമികൾ
6. മിശ്രഭോജനം സംഘടിപ്പിച്ചത് ?
Answer – കെ അയ്യപ്പൻ
7. സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ ?
Answer – വക്കം മൗലവി
8. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ് ?
Answer – വി ടി ഭട്ടതിരിപ്പാട്
9. 1946ൽ സ്ത്രീകളുടെ നേതൃത്വത്തിൽ തോൽ വിറക് സമരം നടന്ന സ്ഥലം ?
Answer – ചീമേനി
10. ജാതിക്കുമ്മി ആരുടെ കൃതിയാണ് ?
Answer – പണ്ഡിറ്റ് കറുപ്പൻ
11. “വരിക വരിക സഹചരെ..” എന്നത് ആരുടെ വരികളാണ് ?
Answer – അംശി നാരായണപിള്ള
12. സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
Answer – പ്രത്യക്ഷ രക്ഷാ ദൈവസഭ
13. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിച്ചതാര് ?
Answer – അഡ്മിറൽ വാൻറീഡ്
14. കേരളത്തെ കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി ഏത് ?
Answer – പതിറ്റുപത്ത്
15. സമൂഹത്തിലെ അനാചാരങ്ങളും അസമത്വങ്ങളും ഇല്ലാതാക്കാൻ വേണ്ടി അയ്യങ്കാളി ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ഏത് ?
Answer – സാധുജനപരിപാലന സംഘം
16. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ?
Answer – 1936 നവംബർ 12
17. ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആര് ?
Answer – ഇഎംഎസ് നമ്പൂതിരിപ്പാട്
18. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
Answer – മെമ്മോറിയൽ
19. സമത്വ സമാജം സ്ഥാപിച്ചതാര് ?
Answer – വൈകുണ്ഠസ്വാമികൾ
20. “ജാതിവേണ്ട മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ഇത് പറഞ്ഞതാര് ?
Answer – സഹോദരൻ അയ്യപ്പൻ
21. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി ?
Answer – ഡച്ച്
22. കേരളത്തിലെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
Answer – ക്ഷേത്രപ്രവേശന വിളംബരം
23. കേരളത്തിലെ ആദ്യത്തെ പത്രം ?
Answer – രാജ്യസമാചാരം
24. ചട്ടമ്പിസ്വാമികളുടെ ആദ്യകാല നാമം എന്ത് ?
Answer – അയ്യപ്പൻ
25. മന്നത്ത് പത്മനാഭൻറ ആത്മകഥയുടെ പേരെന്ത് ?
Answer – എന്റെ ജീവിത സ്മരണകൾ
26. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?
Answer – 1925
27. “ആധുനിക കാലത്തെ അത്ഭുത സംഭവം”എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
Answer – ക്ഷേത്രപ്രവേശന വിളംബരം
28. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?
Answer – 1888
29. കേരള കൗമുദി പ്രസിദ്ധപ്പെടുത്തിയ വർഷം ?
Answer – 1911
30. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ?
Answer – ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
31. സമപന്തി ഭോജന സമ്പ്രദായം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?
Answer – വൈകുണ്ഠസ്വാമികൾ
32. ആത്മവിദ്യാസംഘം രൂപീകരിച്ചതാര് ?
Answer – വാഗ്ഭടാനന്ദൻ
33.സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയതാര് ?
Answer – ഡോ. പൽപ്പു
34. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ ?
Answer – ഐ സി ചാക്കോ
35. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ?
Answer – ഇരവിപേരൂർ
36. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ?
Answer – ജി ശങ്കരക്കുറുപ്പ്
37. അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി സത്യാഗ്രഹം നടന്നത് കേരളത്തിലായിരുന്നു ഏതായിരുന്നു ആ സമരം ?
Answer – വൈക്കം സത്യാഗ്രഹം
38. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?
Answer – ഡോ.ആഞ്ചലോസ് ഫ്രാൻസിസ്
39. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത് ?
Answer – നവമഞ്ജരി
40. കീഴരിയൂർ ബോംബ് കേസ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer – ക്വിറ്റിന്ത്യാ സമരം
41. വിമോചനസമരത്തിന് ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖ ജാഥ നയിച്ചതാര് ?
Answer – മന്നത്ത് പത്മനാഭൻ
42. പഴശ്ശിരാജയെ കുറിച്ച് എഴുതിയ പുസ്തകമാണ് കേരളസിംഹം. ആരാണ് ഇത് എഴുതിയത് ?
Answer – കെ എം പണിക്കർ
43. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ?
Answer – സംക്ഷേപവേദാർത്ഥം
44. 1936ലെ പട്ടിണി ജാഥക്ക് നേതൃത്വം നൽകിയതാര് ?
Answer – എ.കെ ഗോപാൽ
45.സ്വാമിതോപ്പ് ആരുടെ ജന്മസ്ഥലമാണ് ?
Answer – വൈകുണ്ഠസ്വാമികൾ
46. പശ്ചിമോദയം എവിടെ നിന്നാണ് പബ്ലിഷ് ചെയ്തത് ?
Answer -തലശേരി
47. കേരള പുലയ മഹാസഭയുടെ മുഖപത്രം ?
Answer – നയലപം
48. മക്തി തങ്ങൾ ആരംഭിച്ച സായാഹ്‌ന പത്രം ?
Answer – തുർക്കി സമാചാരം
49. പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കുവാൻ വേണ്ടി അക്ഷീണം പ്രയത്നിച്ച സാമൂഹിക പരിഷ്കർത്താവ് ?
Answer – സഹോദരൻ അയ്യപ്പൻ
50. നാണുവാശാൻ ആരുടെ പൂർവകാല നാമം ആണ് ?
Answer – ശ്രീ നാരായണ ഗുരു
51. ആത്മാനുതാപം ആരുടെ കൃതിയാണ് ?
Answer -ചാവറ കുര്യാക്കോസ് അച്ഛൻ
52. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ് ?
Answer – ഉള്ളൂർ എസ് പരമേശ്വരയ്യർ
53. നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് ആരാണ് ?
Answer – കെ പി കേശവമേനോൻ
54. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ് ?
Answer – ആഗമാനന്ദ സ്വാമി
55. ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ സി. കേശവൻ നടത്തിയ വിവാദ പരാമർശം എന്ത് ?
Answer – ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും
56. കോഴിക്കോട് ബുദ്ധ ക്ഷേത്രം നിർമ്മിച്ചത് ആര് ?
Answer – സി കൃഷ്ണൻ
57. കേരള പുലയ മഹാസഭ സ്ഥാപിച്ചതാര് ?
Answer – പി കെ ചാത്തൻ മാസ്റ്റർ
58. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദനായ സാമൂഹ്യപരിഷ്കർത്താവ് ?
Answer -രാജാ രവിവർമ്മ
59. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളീയ നവോത്ഥാന നായകൻ ?
Answer -വാഗ്ഭടാനന്ദൻ
60. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത് ഏത് ?
Answer -ചാന്നാർ ലഹള
61. ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച സാമൂഹിക പരിഷ്കർത്താവ് ?
Answer – പി കൃഷ്ണപിള്ള
62. തിരുവിതാംകൂർ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് ?
Answer – ടി കെ മാധവൻ
63. കഷായ വേഷം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ് ?
Answer -ചട്ടമ്പിസ്വാമികൾ
64. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി ?
Answer -ജി പി പിള്ള
65. വസുമതി എന്ന നോവൽ എഴുതിയത് ആര് ?
Answer- മൂർക്കോത്ത് കുമാരൻ
66. കുമാരനാശാന് മഹാകവി പട്ടം നൽകിയത് ഏത് സർവകലാശാലയാണ് ?
Answer – മദ്രാസ് സർവ്വകലാശാല
67. സുബരായർ ആരുടെ പൂർവ്വനാമം?
Answer – തൈക്കാട് അയ്യ
68. 1931 യാചനയാത്ര നയിച്ചതാര് ?
Answer -വി ടി ഭട്ടതിരിപ്പാട്
69. മലബാർ എക്കോണമിക് യൂണിയൻ സ്ഥാപിച്ചത് ആര് ?
Answer -ഡോക്ടർ പൽപ്പു
70. കേരളത്തിലാദ്യമായി വൃദ്ധസദനം ആരംഭിച്ച നവോത്ഥാന നായകൻ ?
Answer -ചാവറയച്ചൻ