Malayalam Vocabulary ഒറ്റപദം Questions
1. വ്യാകരണം പഠിച്ചിട്ടുളളവൻ – വൈയാകരണൻ
2. ഋഷിയെ സംബന്ധിക്കുന്നത് – ആർഷം
3. ചിന്തയിൽ മുഴുകിയവൻ – ചിന്താമഗ്നൻ
4. ഉണർന്നിരിക്കുന്ന അവസ്ഥ – ജാഗരം
5. മൂന്ന് കവികളെ ഒരുമിച്ച് പറയുന്നത് – കവിത്രയം
6. ഗ്രഹിക്കുന്ന ആൾ – ഗ്രാഹകൻ
7. വിജയത്തെ ഘോഷിക്കുന്ന യാത്ര – ജൈത്രയാത്ര
8. കുടിക്കാനുള്ള ആഗ്രഹം – പിപാസ
9. പിശാചിനെ സംബന്ധിക്കുന്നത് – പൈശാചികം
10. ഉദ്യോഗത്തെ സംബന്ധിച്ചത് – ഔദ്യോഗികം
11. ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ – ബുഭുക്ഷ
12. പഠിക്കാനാഗ്രഹിക്കുന്നയാൾ – പിപഠിഷു
13. അറിയാൻ ആഗ്രഹിക്കുന്നയാൾ – ജിജ്ഞാസു
14. ഗുരുവിൻറ ഭാവം –‘ഗൗരവം
15. ചേതനയുടെ ഭാവം – ചൈതന്യം
16. പുത്രൻറ പുത്രൻ – പൗത്രൻ
17. പുത്രൻറ പൗത്രി – പൗത്രി
18. സഹോദരിയുടെ പുത്രൻ – ഭാഗിനേയൻ
19. സഹോദരിയുടെ മകൾ – ഭാഗിനേയി
20. മകളുടെ ഭർത്താവ് – ജാമാതാവ്
21. അച്ഛൻറ അച്ഛൻ – പിതാമഹൻ
22. സഹോദരിയുടെ ഭർത്താവ് – സ്യാലൻ
23. ഇഹലോകത്തെ സംബന്ധിച്ചത് – ഐഹികം
24. തിഥി നോക്കാതെ വരുന്നവൻ – അതിഥി
25. വാതിൽ കാവൽക്കാരി – വേത്രവതി
26. ഒന്നായിരിക്കുന്ന അവസ്ഥ – ഏകത്വം
27. പുരാണത്തെ സംബന്ധിച്ചത് – പൗരാണികം
28. പാദം മുതൽ ശിരസ്സു വരെ – ആപാദചൂഢം
29. പ്രപഞ്ചത്തെ സംബന്ധിച്ചത് – പ്രാപഞ്ചികം
30. ഇതിഹാസത്തെ സംബന്ധിച്ചത് – ഐതിഹാസികം
31. ഉൽപ്പത്തിയെ സംബന്ധിച്ചത് – ഔൽപത്തിയം
32. പറയാനുള്ള ആഗ്രഹം – വിവക്ഷ
33. ആശ നശിച്ചവൻ – ഭഗ്നാശൻ
34.ആശ നശിച്ചവൻ – ഭഗ്നാശൻ
35. അപവാദം പറയുന്നവൻ പരിവാദകൻ
36. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനമുളളവൻ – ബ്രാഹ്മണൻ
37. രഘുവംശത്തിൽ ജനിച്ചവൻ – രാഘവൻ
38. യദുവംശത്തിൽ ജനിച്ചവൻ – യാദവൻ
39. അമ്മ വഴിയുളള കുടുംബശാഖ – തായ് വഴി
40. ദൂതൻറെ പ്രവൃത്തി – ദൗതൃം
41. ഋജുവായ ഭാവം – ആർജ്ജവം
42. നാമമില്ലാത്തവൾ – അനാമിക
43. സാരം ഗ്രഹിച്ചവൻ – സാരഗ്രാഹി
44. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ – ‘ഇതികർത്തവൃതാ മൂഡത്വം
45. അർത്ഥത്തോടു കൂടി – സാർത്ഥകം
46. ഒഴിച്ചു കൂടാനാവാത്തത് – അതൃന്താപേക്ഷിതം
47. ലാഭമില്ലാതെ – നിർലോഭം
48. പറയുന്ന ആൾ – വക്താവ്
49. കേൾക്കുന്ന ആൾ – ശ്രോതാവ്
50. മുനിയുടെ ഭാവം – മൗനം
51. കടന്നു കാണുന്നവൻ – ക്രാന്തദർശി
52. ഭാര്യ മരിച്ചവൻ – വിഭാര്യൻ, വിദുരൻ
53. പാദം മുതൽ ശിരസ്സു വരെ – ആപാദചൂഢം
54. സമൂഹത്തെ സംബന്ധിച്ചത് – സാമൂഹികം
55. നരകത്തിലെ നദി – ‘വൈതരണി
56. ഇലമാത്രം ഭക്ഷിക്കൽ – പർണ്ണാശനം
57. ഉപേക്ഷിക്കാൻ കഴിയാത്തത് – അനുപേക്ഷണീയം
58. ഒപ്പിന് പകരം ഇടുന്ന വര – കൈക്കീർ
59. ഭീമൻ പുത്രി – ഭൈമി
60. സത്യന്റെ പുത്രൻ – സത്യകി
61. സുമിത്രയുടെ മകൻ – സൗമിത്രി
62. ഉയരം ഉള്ളവൻ – പ്രാംശു
63. ചെയ്യാനുള്ള ആഗ്രഹം – ചികീർഷ
64. അറിയാനുള്ള ആഗ്രഹം – ജിജ്ഞാസ
65. എന്നെന്നും നിലനിൽക്കുന്നത് – ശാശ്വതം
66. കുടിക്കാനുള്ള ആഗ്രഹം – പിപാസ
67. പറഞ്ഞയച്ചവൻ – പ്രഷകൻ
68. അയയ്ക്കുന്ന ആൾ – പ്രേഷിതൻ
69. ജയിക്കുവാൻ ആഗ്രഹിക്കുന്നവൻ- ജിഗീഷു