Malayalam Pazhamchollukal പഴഞ്ചൊല്ലുകൾ മലയാളത്തിൽ

Pazhamchollukal (പഴഞ്ചൊല്ലുകൾ) in Malayalam — Some of the popular Malayalam Pazhamchollukal are given below. To give you enough idea all

 

 1. “അധികമായാൽ അമൃതും വിഷം”

 2. “ചൊട്ടയിലെ ശീലം ചുടല വരെ “

 3.”ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്”

 4. “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും “

5. “വിത്തുഗുണം പത്തുഗുണം”

6. “പലതുളളി പെരുവെള്ളം “

7. “വിദ്യാധനം സർവധനാൽ പ്രധാനം”

8. “സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം “

9. “പയ്യെത്തിന്നാൽ പനയും തിന്നാം “

10. “നിറകുടം തുളുമ്പില്ല”

11. “വിതച്ചതു കൊയ്യും”

12. “പൊന്നിൻകുടത്തിനു പൊട്ടുവേണ്ട “

13. “പാപി ചെല്ലുന്നിടം പാതാളം”

14. “പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം? “

15. “നനഞ്ഞിടം കുഴിക്കരുത്”

16. “തീയിൽ കുരുത്തതു വെയിലത്തു വാടില്ല”

17. “കണ്ടാലറിയാത്തവൻ കൊണ്ടാലറിയും “

18 . “ഇല മുള്ളിൽ വീണാലും മുള്ള്

 ഇലയിൽ വീണാലും കേട് ഇലയ്ക്കു തന്നെ “

19 . “അമ്മയ്ക്കു പ്രാണവേദന; മകൾക്കു വീണവായന”

20. “അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല”

21. “സദ്യ മറന്നാലും പട്ടിണി മറക്കില്ല”

22. “അണ്ണാൻ കുഞ്ഞും തന്നലായത്”

23. “അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ. “

24. “അടുത്താൽ നക്കിക്കൊല്ലും അകന്നാൽ ഞെക്കിക്കൊല്ലും”

25. “ഉള്ളതുകൊണ്ട് ഓണം “

26. “എറിഞ്ഞകല്ലും പറഞ്ഞവാക്കും തിരിച്ചെടുക്കാനാവില്ല “

27. “ഭൂമിയോളം താഴാം; ഭൂമി വിട്ട് താഴനൊക്കുമോ? “

28. “പുത്തനച്ചി പുരപ്പുറം തൂക്കും”

29. “പുകഞ്ഞ കൊള്ളി പുറത്ത് “

30. “പത്തായം പെറും ചക്കികുത്തും അമ്മ വയ്ക്കും ഉണ്ണി ഉണ്ണും”

31. “പതിരില്ലാത്ത കതിരില്ല”

32. “പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട”

33. “നാളെ നാളെ നീളെ നീളെ “

34. “തീയില്ലാതെ പുകയില്ല “

35. “കയ്യൂക്കുള്ളവൻ കാര്യക്കാരൻ “

36. “കുളിപ്പിച്ച് കുളിപ്പിച്ച്  കുട്ടിയില്ലാതായി”

37. “കാറ്റുള്ളപ്പോൾ പാറ്റണം “

38. “കടലിൽ ചെന്നാലും നായ നക്കിയെ കുടിക്കൂ”

39. “ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പളിൽത്തന്നെ “

40. “വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ? “

41. “വാളെടുത്തവൻ വാളാൽ നശിക്കും “

42. “മുളയിലാറിയാം വിള “

43. “മരുന്നും വിരുന്നും മൂന്നുനാൾ “

44. “ചോറിങ്ങും കൂറങ്ങും “

45. “ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ വാങ്ങുക “

46. “കയ്ച്ചിട്ട് ഇറക്കാനും വയ്യ; മാധുരിച്ചിട്ട് തുപ്പാനും വയ്യ”

47. “കടന്നൽക്കൂട്ടിൽ കല്ലെറിയരുത്”

48. “ഒഴുക്കു വെള്ളത്തിൽ അഴുക്കില്ല “

49. “ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം “

50. “ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും”

51. “എഴുതാപ്പുറം വായിക്കരുത് “

52. “ഇറക്കമുണ്ടെങ്കിൽ ഏറ്റവുമുണ്ട് ”  (പഴഞ്ചൊല്ലുകൾ)

53. “അച്ഛൻ ആനപ്പുറം കയറിയാൽ മകന് തഴമ്പുണ്ടാകുമോ? “

54. “അടിസ്ഥാനമുറച്ചേ ആരൂഢ മുറയ്ക്കുo “

55. “അത്താഴം മുടക്കാൻ നീർക്കോലി മതി “

56. “ആടറിയുമോ അങ്ങാടിവാണിഭം? “

57. “ആറിയ കഞ്ഞി പഴങ്കഞ്ഞി “

58. “ഇരിക്കും കൊമ്പ് മുറിക്കരുത് “

59. ” ഉത്തരത്തിലിരിക്കുന്നത് എടുക്കയും വേണം

     കക്ഷത്തിലിരിക്കുന്നത്ത് പോകയുമരുത് “

60. ” എല്ലാവരും പല്ലക്കേറിയാൽ ചുമാക്കനാളില്ല “

61. “ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് “

62. “വീട്ടിലുണ്ടെങ്കിൽ വിരുന്നു ചോറുണ്ണാം”

63. ” പഥ്യക്കാരന് വൈദ്യൻ വേണ്ട “

64. “പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല “

65. “പതിനെട്ടു വാദ്യവും ചെണ്ടയ്ക്ക താഴെ “

66. “പണമെന്നു പറഞ്ഞാൽ പിണവും വാ പിളർക്കും”

67. “നിത്യാഭ്യാസി ആനയെ എടുക്കും “

68. “തോൽവിയാണ് വിജയത്തിന്റെ നാന്ദി “

69. “ചേരയെ തിന്നുന്ന നാട്ടിൽ – ചെന്നാൽ നടുത്തുണ്ടം തിന്നണം “

70. “കെ നനയാതെ മീൻ പിടിക്കുക “

71. “കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുക”

72. “കനൽക്കട്ടയിൽ ഉറുമ്പരിക്കുക “

73. “കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം “

74. “ഓളം നിന്നിട്ട് കടലിലിറങ്ങാമോ?”

75. “ഇരിക്കാനിടം കിട്ടിയാൽ കിടക്കരുത് “

76. “ആശാനക്ഷരമൊന്നു പിഴച്ചാൽ  അമ്പത്തൊന്നും പിഴയ്ക്കും ശിഷ്യന് “

77. ” അമ്മയുടെ മടിയിൽ ഇരിക്കുകയും

വേണം, അച്ഛന്റെ കൂടെ നടക്കുകയും വേണം”

78. “അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്”

79. “ആകെ മുങ്ങിയാൽ കുളിരില്ല”

80. “ആർക്കാനും വേണ്ടി ഓക്കാനിക്കുക “

81. “ഉള്ളപ്പോൾ ഓണം, ഇല്ലാത്തപ്പോൾ പട്ടിണി”

82. “ഉള്ളിലൊന്ന് നാക്കിലൊന്ന് – കൈയ്യിലൊന്ന് “

83. “ഏറെക്കറന്നാൽ ചോര “

84. “ഒന്നേ ഉള്ളുവെങ്കിൽ ഓലയ്ക്ക കൊണ്ടടിക്കണം”

85. “അത്യാഗ്രഹം ആപത്ത്”

86. “അന്നവിചാരം മുന്നവിചാരം പിന്നെവിചാരം കാര്യവിചാരം”

87. “അന്യന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളർത്തരുത്”

88. “അന്നം മുടങ്ങിയാൽ അഞ്ചും മുടങ്ങും”

89. “കയ്യനങ്ങിയാലേ വായനങ്ങു.”

90. “ഒഴിഞ്ഞ പാത്രമേ മുഴക്കമുണ്ടാക്കു”

91. “ആർക്കാനും വേണ്ടി ഓക്കാനിക്കുക”

92. “കളയില്ലാതെ വിളയില്ല”

93. “അന്നം മുട്ടിയാൽ എല്ലാം മുട്ടും”

94 “കയ്യൂക്കുള്ളവൻ കാര്യക്കാരൻ”

95.”ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്”

96. “അനുഭവം ഗുരു”

97. “അടുക്കളരഹസ്യം അടക്കിവയ്ക്കണം”

98. “മിന്നുന്നതെല്ലാം പൊന്നല്ല.”

99. “മടിയൻ മല ചുമക്കും”

100. “ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണുക”

101. “താൻ പാതി ദൈവം പാതി”

102. “തത്തമ്മേ പൂച്ച പൂച്ച “

103. “ചത്തകുട്ടിയുടെ ജാതകം നോക്കുക”

104. “ആറ്റിൽ കളഞ്ഞാലും അളന്നുകളയണം”

105. “ആവശ്യക്കാരന് ഔചിത്യമില്ല”

106. “ഇരയിട്ടു മീൻ പിടിക്കുക”

107. “ഇരിക്കുംമുമ്പേ കാല്‌ നീട്ടരുത്‌”

108.” ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി”

109. “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം”

110. “ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം”

111.”കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ”

112. “കൊക്കിനു വച്ചത് ചക്കിനു പറ്റി”

113. “തലയിരിക്കുമ്പോൾ വാലാടരുത്.”

115. “തേടിയ വള്ളി കാലിൽ ചുറ്റി”

116. “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക”

117. “മടിയൻ മല ചുമക്കും .”

118. “കള്ളൻ കപ്പലിൽ തന്നെ”

119. “കടിക്കും പട്ടി കുരയ്ക്കില്ല “

120. “ഓടുന്ന പട്ടിക്കൊരുമുഴം മുൻപേ എറിയണം.”

121. “ഒത്തുപിടിച്ചാൽ മലയും പോരും”

122. “ഇരുമ്പും വിദ്യയും ഇരിക്കെ കെടും”

123. “അമ്മയെത്തല്ലിയാലും രണ്ടുപക്ഷം”

124.”ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കഴിയാം യോജിപ്പുണ്ടെങ്കി ഒരുമിച്ച് കഴിയാം.

125. “ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും”

126. “അക്കരെ നിന്നാൽ ഇക്കരെ പച്ച”

127. “ആട് കിടന്നിടത്തു പൂട പോലും ഇല്ല”

128. “ആന കൊടുത്താലും ആശാ കൊടുക്കാമോ?”

129. “ആന വായിൽ അമ്പഴങ്ങ”

130. “ആനക്കുണ്ടോ ആനയുടെ വലിപ്പമറിയു”

131.” ആറ്റിൽ കളഞ്ഞാലും… അളന്നു കളയണം”

132. “ആവശ്യക്കാരന്, ഔചിത്യം പാടില്ല.”

133. “അടി കൊള്ളാൻ ചെണ്ടയും, പണം വാങ്ങാൻ മാരാരും”

134. “അടി തെറ്റിയാൽ… ആനയും വീഴും.”

135. “അങ്ങാടിയിൽ തോറ്റതിന്, അമ്മയുടെ പുറത്തു”

136. “അംഗവും കാണാം, താലിയും ഓടിക്കാം”

137. “അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കുന്നോ”

138. “അരിയെത്ര? പയർ അഞ്ഞാഴി”

139. “അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു… എന്നിട്ടും നായക്ക് മുറുമുറുപ്പ്”

140. “അട്ടയെ പിടിച്ചു, മെത്തയിൽ കിടത്തിയാൽ കിടക്കുമോ?”

141. “ചക്കര കുടത്തിലെ ഉറുമ്പ് അരിക്കൂ”

142. “ചക്കിനു വച്ചതു കൊക്കിനു കൊണ്ടു.”

143. “ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.”

144. “ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല”

145. “ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം”

146. “ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ടു കാര്യമില്ല.”

147. “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്”

148. “എലിയെ പേടിച്ചു ഇല്ലം ചുടണോ?”

149. “എല്ലു മുറിയെ പണി ചെയ്താൽ..പല്ലു മുറിയെ തിന്നാം.”

150. “എരി തീയിൽ എണ്ണ ഒഴിക്കരുത്.”

151. “ഗതി കേട്ടാൽ പുലി പുല്ലും തിന്നും”

152. “ഇല നക്കി പട്ടിയുടെ, കിറി നക്കി പാട്ടി.”

153. “കാക്ക കുളിച്ചാൽ, കൊക്കാകില്ല.”

154. “കാലത്തിനൊത്തു കോലം കെട്ടണം”

155. “കാക്കക്കും, തൻ കുഞ്ഞു പൊൻ കുഞ്ഞു.”

156. “കാള പെറ്റുന്നു കേട്ടാൽ ഉടനെ കയർ എടുക്കരുത്.”

157. “കാനം വിറ്റും ഓണം ഉണ്ണണം.”

158. “കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.”

159. “കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല.”

160. “കണ്ണിൽ കൊല്ലേണ്ടത് പുരികത്തു കൊണ്ടു.”

161. “കണ്ണുണ്ടായാൽ പോരാ കാണണം.”

162. “കണ്ണുപൊട്ടനും മാങ്ങയ്ക്കു കല്ലെറിയും പോലെ.”

163. “കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക.”

164. “കട്ടവനെ കിട്ടിയില്ലേൽ.. കിട്ടിയവനെ പിടിക്കുക.”

165. “കയ്യൂക്കുള്ളവൻ കാര്യസ്ഥൻ.”

166. “കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ.”

167. “കോക്ക് എത്ര കൊളം കണ്ടതാ, കൊളം എത്ര കൊക്കിനെ കണ്ടതാ.”

168. “കൊല്ല കുടിയിൽ സൂചി വിൽക്കാൻ നോക്കരുത്.”

169. “കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.”

170. “കൊഞ്ച് തുള്ളിയാൽ മുട്ടോളം, പിന്നെയും തുള്ളിയാൽ ചട്ടിയിൽ.”

171. “കൊന്നാൽ പാപം തിന്നാൽ തീരും.”

172. “ക്ഷീരമുള്ളൊരു അകിടിനു ചുവട്ടിലും, ചോര തന്നെ കൊതുകിനെ     കൗതുകം.”

173. “കുന്തം പോയാൽ കുടത്തിലും തപ്പണം.”

174. “കുരങ്ങന്റെ കയ്യിലെ പൂമാല പോലെ.”

175. “കുറുക്കന്റെ കണ്ണ് എപ്പോഴും കോഴി കൂട്ടിൽ തന്നെ.”

176. “മധുരിച്ചിട്ട് ഇറക്കാനും വയ്യ കായ്ച്ചിട്ടു തുപ്പാനും വയ്യ.”

177. “മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി.”

178. “മത്തൻ കുത്തിയ കുമ്പളം മുളയ്ക്കുമോ?”

179. “പൈയ്യ തിന്നാൽ പനയും തിന്നാം.”

180. “മിണ്ടാ പൂച്ച കലം ഉടക്കും.”

181. “മിന്നുന്ന എല്ലാം പൊന്നല്ല.”

182. “മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു.”

183.” മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ്.”

184. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്ക ആദ്യം കായ്ക്കും, പിന്നെ മധുരിയ്ക്കും.”

185. “മൗനം വിദ്വാന് ഭൂഷണം.”

186. “മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാവും സൗരഭ്യം.”

187. “മുറ്റത്തെ മുല്ലക്ക് മണമില്ല.”

188. “നാട് ഓടുമ്പോൾ നടുവേ ഓടണം.”

189. “നാടുകടലിലും നയാ നക്കിയേ കുടിക്കൂ.”

190. “നനയുന്നിടം കുഴിക്കരുത്.”

191. “നീ മാനത്തു കണ്ടപ്പോൾ ഞാൻ മരത്തിൽ കണ്ടു.”

192. “നെല്ലും പതിരും തിരിച്ചു അറിയണം.”

193. “ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്നേ.”

194. “ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്.. അല്ലെങ്കിൽ കളരിക്ക് പുറത്തു.”

195. “ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.”

196. “ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ, വരുന്നതെല്ലാം അവനെന്നു തോന്നും.”

197. “ഒത്തു പിടിച്ചാൽ മലയും പോരും.”

198. “പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാൽ കൂരായണ.”

199. “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.”

200. “പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ, അവിടെ പന്തം കൊളുത്തി പട.”

201. “പാടത്തു ജോലി വരമ്പത്തു കൂലി.”

202. “പല നാൾ കള്ളൻ, ഒരു നാൾ പിടിയിൽ.”

203. “പല തുള്ളി പെറു വെള്ളം.”

204. “പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം.”

205. “പന്തീരാണ്ടു കാലം കുഴലിൽ ഇട്ടാലും പട്ടിയുടെ വാല് വളഞ്ഞു തന്നെ.”

206. “പാഷാണത്തിൽ കൃമി.”

207. “പശു ചത്ത് മോരിലെ പുളിയും പോയി.”

208. “പട്ടരിൽ പൊട്ടാനില്ല.”

209. “പട്ടി ചന്തക്കു പോയത് പോലെ.”

210. “പട്ടി ഒട്ടു പുല്ലു തിന്നുകയും ഇല്ല, പശുവിനെ കൊണ്ടു തീറ്റിയ്ക്കുകയും ഇല്ല.”

211. “പയ്യെ തിന്നാൽ പനയും തിന്നാം.”

212. “പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല.”

213. “പൊന്നും കുടത്തിനു എന്തിനാ പൊട്ട്?”

214. “പൂച്ചക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം.”

215. “വിത്ത് ഗുണം, പത്തു ഗുണം.”

216. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ.”

217. “സൂചി കൊണ്ടു എടുക്കേണ്ടത് തൂമ്പ കൊണ്ടു എടുക്കരുത്.”

218. “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.”

219. “താൻ പാതി, ദൈവം പാതി.”

220. “തല മറന്നു എണ്ണ തേക്കരുത്.”

221. “തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല.”

222. “തനിക്കു താനും, പുറകു തൂണും.”

223. “താരമുണ്ടെന്നു വച്ച് പുലരുവോളം കാക്കരുത്.”

224. “തേടിയ വള്ളി കാലിൽ ചുറ്റി.”

225. “തീ ഇല്ലാതെ പുക ഉണ്ടാവില്ല.”

226. “തീക്കൊള്ളി കൊണ്ടു തല ചൊരിയരുത്.”

227. “തെളിച്ച വഴിയേ പോയില്ലെങ്കിൽ, പോകുന്ന വഴിയേ തെളിക്കുക.”

228. “തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുക.”

229. “ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.”

230. “ഉപ്പില്ല പണ്ടം കുപ്പയിൽ.”

231. “ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?”

232. “ഉരൽ ചെന്ന് മദ്ദളത്തോട് പരാതി പറയുന്നു.”

233. “വാക്കും പഴംച്ചാക്കും ഒരുപോലെ.”

234. “വടി കൊടുത്തു അടി വാങ്ങരുത്.”

235. “വല്ലഭനു പുല്ലും ആയുധം.”

236. “വായിൽ തോന്നിയത് കോതക്ക് പാട്ടു.”

237. “വേലി തന്നെ വിളവ് തിന്നുന്നു.”

238. “വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇടരുത്.”

239. “വെള്ളത്തിൽ വരച്ച വര പോലെ.”

240. “വെളുക്കാൻ തേച്ചത് പാണ്ടായി.”

241. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.”

242. “വിദ്യാധനം സർവ ധനാൽ പ്രധാനം.”

243. “വിനാശ കാലേ വിപരീത ബുദ്ധി.”

244. “വല്ലവൾ വെച്ചാലും നല്ലവൾ വിളമ്പണം”

245. “വളഞ്ഞുപോയാലും വഴിയേ പോകണം”

246. “വള്ളം വണ്ടിയിലും കയറും വണ്ടി വള്ളത്തിലും കയറും”

247. “വഴിതെറ്റരുത് വഴി മുടക്കരുത്.”

248. “വഴിയമ്പലത്തിൽവച്ചു പൊതിയഴിക്കരുത്.”

249. “വഷളന് വളരാൻ വളം വേണ്ട”

250. “വാക്കുപറഞ്ഞാൽ വാക്കായിരിക്കണം”

251. “വാലല്ലാത്തതെല്ലാം അളയിലായാശാനേ”

252. “വിടുവാക്കിനു പൊട്ടുചെവി”

253. “വിത്താഴം ചെന്നാൽ പത്തായം നിറയും”

254. “വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ.”

255. “വിശപ്പിനു കറിവേണ്ട”

256. “വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ”

257. “വീട്ടിലുണ്ടെങ്കിൽ കാട്ടിലുമുണ്ട്.”

258. “വീട്ടിൽ വന്ന മഹാലക്ഷ്മിയെ മടങ്കാൽ കൊണ്ട് തട്ടരുത്”

259.” വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ചങ്ങാതിയല്ല.”

260. “വീണിടത്തു കിടന്നുരുളാതെ.”

261. “വെളുക്കാൻ തേച്ചത് പാണ്ടായി”.

262. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും”

263. “ശകുനം നന്നായാലും പുലരുവോളം കാക്കരുത്”

264. “ശക്തിമാത്രം പോരാ യുക്തിയും വേണം.”

265. “ശത്രുവായാലും ഉമ്മറത്ത് കേറിവരുന്നയാളെ അപമാനിക്കരുത്.”

266. “ശീലിച്ചതേ പാലിക്കൂ”

267. “ശുക്രദശയിൽ സുഖിക്കാത്തവനും ആദിത്യദശയിൽ അലയാത്തവനും ഇല്ല.”

268. “ശേഷിയുള്ളതുശേഷിക്കും”

269. “ശ്രമം കൊണ്ട് ശ്രീമാനാകും.”

270. “ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല.”

271. “സദ്യയ്ക്കുമുൻപ് പടയ്ക്കു പിൻപ്.”

272. “സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്.”

273. “സാരമറിയുന്നവൻ സർവജ്ഞൻ.”

274. “സുകൃതം ചെയ്‌താൽ സ്വർഗം കിട്ടും”

275.”സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കരുത്”

276. “സ്ഥാനം പിഴച്ചാൽ സർവം പിഴച്ചു.”

277. “സ്വന്തം പല്ലിട കുത്തി മറ്റുള്ളവർക്ക് നാറ്റിക്കാൻ കൊടുക്കരുത്.”

278. “സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുക.”

279. “ഗണപതിക്ക്‌ വച്ചത്‌ കാക്കകൊണ്ടുപോയി.”

280. “ഗുരുക്കളുവീണാൽ ഗംഭീര വിദ്യ”

281. “ഗുരുവാക്കിന് എതിർവാക്കില്ല.”

282.”ഗൃഹച്ഛിദ്രം മഹാനാശം.”

283. “ഗ്രഹണസമയത് ഞാഞ്ഞൂലും തലപൊക്കും.”

284. “ഗ്രഹപ്പിഴക്കാരൻ തൊട്ടതൊക്കെ കൈപ്പിഴ.”

285. “ചക്കതിന്നും തോറും പ്ലാവ് വയ്ക്കാൻ തോന്നും.”

286. “ചക്കയല്ലല്ലോ ചൂഴ്ന്നുനോക്കാൻ”

287. “ചക്കിക്കൊത്ത ചങ്കരൻ.”

288. “ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂവ് എന്നേ പറയൂ.”

289. “ചഞ്ചല മനസ്കന്റെ വഴികളും അസ്ഥിരമാണ്.”

290.” ചട്ടീംകലോം ആകുമ്പോൾ തട്ടീം മുട്ടീം.”

291. “ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻതന്നെ.”

292. “ചന്ദനം ചാരിയാൽ ചന്ദനം മണക്കും.”

293.” ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.”

294. “ചീരനനഞ്ഞാൽ വാഴയും നനയും.”

295. “ചുക്കില്ലാതെ കഷായമില്ല.”

296. “ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും”

297. “ചെമ്മാനം കണ്ടാൽ അമ്മാനത്തു മഴയില്ല.”

298. “ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയോളം.”

299. “ചേമ്പിലയിലെ വെള്ളം പോലെ.”

300. “ചൊറിചുരണ്ടി പുണ്ണാക്കരുത്‌.”

301. “ചോറുകൊടുക്കുന്നെങ്കിൽ നായ്ക്കുകൊടുക്കണം.”

302. “ഞാനൊന്നും മറിഞ്ഞില്ലേ രാമനാരായണ.”

303. “തന്നതും തിന്നതും മറക്കരുത്.”

304. “തലമറന്നെണ്ണ തേയ്ക്കരുത്.”

305. “താടികത്തുമ്പോൾ ബീഡികത്തിക്കുക.”

306. “താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ തന്റെ സ്ഥാനത്ത് നായകേറിയിരിക്കും”

307. “തിരുവാതിരയിൽ തിരിമുറിയാതെ.”

308. “തുണയില്ലാത്തവന് ദൈവം തുണ.”

309. “തെളിച്ചവഴിയേപോയില്ലെങ്കിൽ പോയവഴിയേ തെളിക്കുക.”

310. “തേടിയവള്ളി കാലിൽച്ചുറ്റി.”

311. “തോൽവി വിജയത്തിന്റെ മുന്നോടിയാണ്.”

312. “ദരിദ്രനേ ദാരിദ്ര്യമറിയൂ”

313. “ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും.”

314. “ധനം പെരുത്താൽ ഭയം പെരുകും.”

315. “ധീരനൊരിക്കലും ഭീരുപലപ്പോഴും മരിക്കും.”

316. “ധർമ്മ ബന്ധു മഹാബന്ധു.”

317.” നനഞ്ഞിറങ്ങി ഇനി കുളിച്ചുകേറാം.”

318. “നല്ല മരത്തിൽ വിഷഫലം കായ്ക്കില്ല.”

319. “നാം നന്നായാൽ ലോകവും നന്നാവും.”

320. “നാടുവിട്ടലയുന്ന രാജാവും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ.”

321. “നിന്റെ വാക്കും പഴഞ്ചാക്കും”

322. “കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം.”

323. “കടം കൊടുത്തു ശത്രുവിനെ സമ്പാദിക്കുക.”

324. “കണ്ടകശ്ശനി കൊണ്ടേപോകൂ”

325. “കണ്ണുണ്ടായാൽപ്പോര കാണണം.”

326. “കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.”

327. “കരയുന്ന കുട്ടിക്കേ പാലുള്ളൂ.”

328. “കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കരുത്.”

329. “കാട്ടിലെ തടി തേവരുടെ ആന”

330. “കാര്യം കാണാൻ കഴുതക്കാലും പിടിക്കണം.”

331. “കാലം മായ്ക്കാത്ത മുറിവില്ല.”

332. “കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാലെന്നപോലെ.”

333. “കൂടെക്കിടന്നവനേ രാപ്പനി അറിയൂ.”

334. “കെടാറാക്കുമ്പോൾ വിളക്ക് ആളിക്കത്തും.”

335. “കൊടുത്താൽ കൊല്ലത്തും കിട്ടും.”

336. “കൊന്നാൽ പാപം തിന്നാൽത്തീരും.”

337. “ക്ഷണിക്കാതെവന്നാൽ ഉണ്ണാതെ പോകാം.”

338. “ക്ഷണിച്ചുവരുത്തി ഊണില്ലെന്ന് പറയുക.”

339. “ക്ഷേത്രം ചെറുതെങ്കിലും പ്രതിഷ്‌ഠ വലുത്.”

340. “ആർക്കാനുംവേണ്ടി ഓക്കാനിക്കുക.”

341. “ആശാൻ നിന്നുമുള്ളിയാൽ ശിഷ്യൻ നടന്നുമുളളും.”

342.” ആശാരിയുടെ കുറ്റവും തടിയുടെ വളവും.”

343. “ആവശ്യം സൃഷ്ടിയുടെ മാതാവാണ്.”

344. “ആവും കാലം ചെയ്തില്ലെങ്കിൽ ചാവും കാലം ഖേദിക്കും”

345. “ആള് കൂടിയാൽ പാമ്പ്‌ ചാവില്ല.”

346. “ആരാന്റെ അമ്മയ്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ലചേല്.”

347. “ആയില്യം അയൽ മുടിക്കും”

348. “ആപത്തുവരുമ്പോൾ കൂട്ടത്തോടെ.”

349. “ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.”

350. “അസൂയക്കും കഷണ്ടിക്കും മരുന്നില്ല.”

351. “അഴകുള്ള ചക്കയിൽ ചുളയില്ല.”

Sharing Is Caring:

Leave a Comment