മലയാളസാഹിത്യത്തിലെ ഒരു അപൂർവ പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 2ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പ് ഗ്രാമത്തിൽ മര വ്യാപാരിയായിരുന്ന കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ ദിവസം ആണല്ലോ ജൂലൈ 5 അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരമാണ് നൽകിയിരിക്കുന്നത്.
1. വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എന്നാണ് ?
Answer – 1908 ജനുവരി 21
2. ബഷീറിന്റെ പിതാവിന്റെ പേരെന്താണ് ?
Answer – കായി അബ്ദുറഹ്മാൻ
3. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരെയാണ് ?
Answer – വൈക്കം മുഹമ്മദ് ബഷീർ
4. ബഷീർ ദിനം എന്നാണ് ?
Answer – ജൂലൈ 5
5. കഥയുടെ സുൽത്താൻ, കഥയിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ, കേരളത്തിലെ സുൽത്താൻ, മലയാളത്തിലെ സുൽത്താൻ, മലയാള സാഹിത്യത്തിലെ സുൽത്താൻ,തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
Answer – വൈക്കം മുഹമ്മദ് ബഷീർ
6. ബഷീർ വിവാഹിതനായ വർഷം ?
Answer – 1958
7. ബഷീറിന്റെ മക്കൾ ആരെല്ലാം ആണ് ?
Answer -ഷാഹിന, അനീസ്
8. ബഷീറിന്റെ ഭാര്യയുടെ പേര് ?
Answer – ഫാത്തിമ ബീവി (ഫാബി)
9. വിവാഹത്തിനു ശേഷം ബഷീർ ബേപ്പൂരിലെ ഏത് വീട്ടിലേക്ക് ആണ് താമസം മാറ്റിയത് വർഷമായിരുന്നു അത് ?
Answer – 1962 വൈലാലിൽ വീട്ടിൽ
10. ബഷീറിന്റെ ആദ്യ കഥയായ “തങ്കം” പ്രസിദ്ധീകരിച്ച പത്രം ?
Answer – ജയകേസരി
11. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യത്തെ കൃതി ?
Answer – പ്രേമലേഖനം(1942)
12. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ?
Answer – കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹം
13. ബഷീറിന്റെ ആത്മകഥയുടെ പേരെന്ത് ?
Answer – ഓർമയുടെ അറകൾ
14. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെയാണ് ?
Answer – ഭാർഗവീനിലയം (1964) ബാല്യകാലസഖി (1967)
15. ബാല്യകാലസഖി എന്ന നോവൽ സിനിമയായി സംവിധാനം ചെയ്തതാരാണ് ?
Answer – പി.ഭാസ്കരൻ (1967), പ്രമോദ് പയ്യന്നൂർ (2014)
16. “ഈ വെളിച്ചത്തിനെന്തു വെളിച്ചം” എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഉള്ള നോവൽ ഏതാണ് ?
Answer – ന്റുപ്പുപ്പാക്കൊരാനേണ്ടായിരുന്നു
17. “ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര” എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ?
Answer – അനർഘ നിമിഷം
18. ബഷീറും കാരൂർ നീലകണ്ഠപ്പിള്ളയും ഒരേ പേരിൽകഥകൾ എഴുതിയിട്ടുണ്ട്. ആ കഥയുടെ എന്താണ് ?
Answer – പൂവൻപഴം
19. ബഷീറിന്റെ ആകാശങ്ങൾ” എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
Answer – പെരുമ്പടം ശ്രീധരൻ
20. ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടായിരുന്നു
എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
Answer – ഡോ റൊണാൾഡ് ആഷർ
21. ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ” എന്ന ഗ്രന്ഥം എഴുതിയത് ആരാണ് ?
Answer – പ്രാഫസർ എം.കെ സാനു
22. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് പൂസ്തകത്തിലാണ് ഉള്ളത് ?
Answer – ബാല്യകാല സഖീ
23. മൂക്ക് കേന്ദ്ര കഥാപാത്രമായ ബഷീർ കൃതി ഏതാണ് ?
Answer – വിശ്വവിഖ്യാതമായ മൂക്ക്
24. ബഷീറിന് ആദ്യമായി ജയിൽവാസം ലഭിച്ച സ്വാതന്ത്ര്യ സമരം ഏതാണ് ?
Answer – കോഴിക്കോട് ജില്ലയിലെ ഉപ്പുസത്യാഗ്രഹം (1930)
25. പുസ്തകം തിന്നാൻ ഇയാൾ ധൈര്യപ്പെടുമോ? ബഷീർ പാത്തുമ്മയുടെ ആടിൽ പറയുന്ന ഈ പുസ്തകം ഏതാണ് ?
Answer – ശബ്ദങ്ങൾ
26. അനുഗ്രഹീതനായ ബഷീർ” ആരുടെ രചനയാണ് ?
Answer – തരകൻ കെ.എം
27. ബഷീറിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന കൃതി ?
Answer – ബാല്യകാലസഖി
28. എൻ എൻ കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ട് കാവ്യത്തിന്റെ പേരെന്ത് ?
Answer – ബഷീർ മാല
29. ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ് ?
Answer – ഏകാന്ത വീഥിയിലെ അവധൂതൻ
30. ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി ?
Answer – ഇമ്മിണി ബല്യ ഒരു ബഷീർ
31. പ്രേമലേഖനം എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1943
32. ശബ്ദങ്ങൾ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1947
33. അനുരാഗത്തിന്റെ ദിനങ്ങൾ എന്ന ഡയറി പ്രസിദ്ധീകരിച്ച വർഷം ?
Answer – 1983
34. സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1953
35. വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1954
36. നീലവെളിച്ചം എന്ന കൃതി പ്രസിദ്ധികരിച്ച വർഷം ?
Answer – 1964
37. ബഷീർ കഥാ ബീജം എന്ന നാടകത്തിന്റെ തിരക്കഥ എഴുതിയ വര്ഷം ?
Answer – 1945
38. ഏതു സ്വാതന്ത്ര്യസമരസേനാനിയെ തൂക്കിക്കൊന്നതിനാണ് കോഴിക്കോട് ജയിലിൽ ബഷീർ മൂന്നുദിവസം നിരാഹാര സത്യഗ്രഹം ഇരുന്നത് ?
Answer – ഭഗത് സിംഗ്
39. ഞാൻ തനിച്ച് പറമ്പിലെ മരത്തണലിലാണ്. ഈ മരം ഞാൻ നട്ടു നനച്ചു പിടിപ്പിച്ചതാണ്. ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു. ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും. ഏത് മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത് ?
Answer – മാങ്കോസ്റ്റീൻ
40. മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം ?
Answer -1993
41. ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ച വർഷം ?
Answer – 1992
42. പ്രേംനസീർ അവാർഡ് ലഭിച്ച വർഷം ?
Answer – 1992
43. ജന്മദിനം എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1945
44. ഓർമ്മക്കുറിപ്പ് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1946
45. ഓർമ്മയുടെ അറകൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1973
46. ആനപ്പൂട എന്ന ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1975
47. എം.പി പോൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1991
48. ചെവിയോർക്കുക അന്തിമ കാഹളം എന്ന പ്രഭാഷണം പ്രസിദ്ധീകരിച്ച വർഷം ?
Answer – 1992
49. വിശപ്പ് എന്ന ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1954
50. മാന്ത്രികപൂച്ച നോവൽ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1968
51. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി ?
Answer – വൈക്കം മുഹമ്മദ് ബഷീർ
52. മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആരാണ്?
Answer – മമ്മൂട്ടി
53. മതിലുകൾ എന്ന സിനിമയിൽ നാരായണിയായി ശബ്ദം നൽകിയത് ആരാണ് ?
Answer – കെപിഎസി ലളിത
54. ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ?
Answer – നേരും നുണയും
55. ബഷീറിന്റെ ബാലസാഹിത്യകൃതി ഏത് ?
Answer – സർപ്പയജ്ഞം
56. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ?
Answer – പ്രേമലേഖനം
57. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
Answer – അടൂർ ഗോപാലകൃഷ്ണൻ
58. വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും” എന്ന പുസ്തകം എഴുതിയത് ആരാണ്
Answer – ഇ.എം അഷറഫ്
59. പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര് കൂടിയുള്ള ബഷീറിന്റെ കൃതി ഏതാണ് ?
Answer – പാത്തുമ്മയുടെ ആട്
60. ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗരഭ്യം, അതോ
കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ? കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത് ?
Answer – മഹാത്മാഗാന്ധി
61. ബഷീർ അന്തരിച്ച വർഷം ?
Answer – 1994 ജൂലൈ 5
62. മരണശേഷം പ്രസിദ്ധീകരിച്ച ബഷീറിൻറെ നോവൽ ?
Answer – പ്രേംപാറ്റ
63. വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവയ്ക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് ‘ബഷീറിന്റെ എടിയേ’ ആരാണ് ഈ പുസ്തക രചനക്ക് ബഷീറിനെ സഹായിച്ചത് ?
Answer – താഹ മാടായി
64. മരിക്കുന്നതിനു മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിക്കറെ കൃതി ?
Answer – തേൻമാവ് എന്ന കഥ
65. ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു ഇങ്ങനെ പറഞ്ഞ നിരൂപകൻ ?
Answer – എം എൻ വിജയൻ
66. ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ?
Answer – കോഴിക്കോട് സർവ്വകലാശാല
67. സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി ?
Answer – ശബ്ദങ്ങൾ
68. അഞ്ചാംക്ലാസ് പഠനകാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത് ?
Answer – ഗാന്ധിജിയെ
69. “കർത്താവിന് എന്തിനാണച്ചോ പൊന്നിൻ കുരിശ്?” ബഷീറിൻറെ ഏത് കൃതിയിലാണ് ഈ വാചകം ?
Answer – ആനവാരിയും പൊൻകുരിശും
70. ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ ?
Answer – സർക്കിൾ ബുക്ക് സ്റ്റാൾ
71. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ ആനകൾ കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത് ?
Answer – ആനവാരിയും പൊൻകുരിശും
72. ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് മണ്ടൻ മുത്തപ്പ ?
Answer – മുച്ചീട്ടുകളിക്കാരന്റെ മകൾ
73. ഉജ്ജീവനം വാരികയിൽ ഏതു തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത് ?
Answer – പ്രഭ
74. 1993 -ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര് ?
Answer – ബാലാമണിയമ്മ
75. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ?
Answer – 1951
76. ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ. ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ?
Answer – 1924 ലെ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ
77. “ജീവിതത്തിൽ നിന്നും പറച്ചു ചീന്തിയ ഒരു ഏടാണ് ഇത് വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു” എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത് ?
Answer – ബാല്യകാലസഖി
78. ബഷീറിന്റെ മരണശേഷം മകൾ ഷാഹിനയും മകൻ അനീസും ചേർന്ന് അദ്ദേഹത്തിന്റെ ഇട്ടു വെപ്പുകൾ പരിശോധിച്ചപ്പോൾ കിട്ടിയതിൽ ഏറ്റവും പ്രധാനം ഒരു കവിതയായിരുന്നു ബഷീർ എഴുതിയ ആ കവിത ഏതാണ് ?
Answer – അനശ്വര പ്രകാശം
79. നർമ്മബോധം ഒരിക്കലും ബഷീറിൽ പുളിച്ച ഫലിതം ആയിട്ടില്ല ഒരു ഭാവം പ്രകാശനം ചെയ്യുമ്പോൾ അതിന പ്പുറത്തുള്ള ഒരു തലത്തിൽ ഇക്കാര്യം പറയാൻ കഴിയില്ലെന്നും നമ്മളറിയുന്നു” ആരുടെ വാക്കുകളാണിത് ?
Answer – എൻ പി മുഹമ്മദ്
80. ഭാർഗവീനിലയം എന്ന സിനിമയിലെ നായിക ആരായിരുന്നു ?
Answer – വിജയനിർമ്മല
81. “ഇതിലാണ് ബഷീറിന്റെ കലാപാടവം ഞാൻ തെളിഞ്ഞുകാണുന്നത്” എന്ന് പി കേശവദേവ് അഭിപ്രായപ്പെട്ടത് ബഷീറിന്റെ ഏത് നോവലിനെ കുറിച്ചാണ് ?
Answer – ജീവിതനിഴൽപ്പാടുകൾ
82. ബഷീറിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച വർഷം ഏത് ?
Answer – 1982
83. നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ കൈനോട്ടം ഒക്കെ അയാളുടെ വിദ്യകൾ ആയിരുന്നു ഒരിക്കൽ കൈ നിവർത്തി ഞാൻ ചോദിച്ചു ഇത് ഏത് രേഖയാ ബഷീർ പറഞ്ഞു കൈയുടെ നടുവിലുള്ള രേഖയാണോ അത് കൈ മടക്കാനുള്ള രേഖയാണ്” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത് ?
Answer – പൊൻകുന്നം വർക്കി
84. സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത് ?
Answer – ഭൂമിയുടെ അവകാശികൾ
85. ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്
Answer – കോട്ടയം
86.മസറാത്ത് ഒരു ഇന്ത്യന്‍ എഴുത്തുകാരണയെയും സാഹിത്യത്തെയും കുറിച്ചുള്ള അറബ് ഗ്രന്ഥമാണ് ഏത് സാഹിത്യകാരനെ കുറിച്ചുള്ളതാണ് ?
Answer – വൈക്കം മുഹമ്മദ് ബഷീർ
87. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ് ?
Answer – ആനവാരിയും പൊൻകുരിശും
88. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി ?
Answer – യാ ഇലാഹി
89. ബഷീറിനെ കുറിച്ച് ഒഎൻവി കുറുപ്പ് രചിച്ച കവിത ഏത് ?
Answer – എന്റെ ബഷീർ
90. ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കല്പ്പിച്ച് ബഷീർ രചിച്ച കൃതി ?
Answer – ഒഴിഞ്ഞ വീട്
91. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ് ?
Answer – ആകാശമിഠായി