ഖുർആൻ ക്വിസ് Quran Quiz In Malayalam

 

ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് പരിശുദ്ധ ഖുർ‌ആൻ. ഖുർആനിനെ കുറിച്ച് 100 ചോദ്യങ്ങളും ഉത്തരങ്ങളും Quran Quiz Malayalam

 

1. ഖുർആൻ എന്ന പദത്തിൻ്റെ അർഥം ?

ഉത്തരം: വായിക്കപ്പെടുന്നത്

2. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട് ?

ഉത്തരം: 23 വർഷം

3. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം ?

ഉത്തരം: ഖുർആൻ

4. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട ഏക ഗ്രന്ഥം ?

ഉത്തരം: ഖുർആൻ

5. ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടിയാണോ ?

ഉത്തരം: അല്ല, അല്ലാഹുവിൻ്റെ വചനമാണ്.

6. ഖുർആൻ അവതരിക്കുന്നതിന് മുമ്പ് തന്നെ അതിൻ്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ ?

ഉത്തരം: ലൗഹുൽ മഹ്ഫൂദിൽ

7. ഖുർആൻ അവതരിച്ച രാത്രിയുടെ പേര് ?

ഉത്തരം: ലൈലത്തുൽ ഖദ്ർ

8. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത് ?

ഉത്തരം: അൽ-ഫാതിഹ

9. ഖുർആനിലെ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം നിശ്ചയിച്ചത് ?

ഉത്തരം: അല്ലാഹു

10. ഖുർആനിൻ്റെ നാലിലൊന്ന് എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?

ഉത്തരം: സൂറത്തുൽ കാഫിറൂൻ

11. അറബി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന രണ്ട് ആയത്തുകൾ ഏത് ?

ഉത്തരം: ആലു ഇംറാൻ 154, അൽ-ഫത്താഹ 29

12. ഖുർആനിലെ ആകെ ആയത്തുകളുടെ എണ്ണം ?

ഉത്തരം: 6236

13. ഖുർആനിൻ്റെ മറ്റു പേരുകൾ ?

ഉത്തരം: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

14. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ ?

ഉത്തരം: സൂറത്ത് അൽ-അലഖ് (96)

15. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട് ?

ഉത്തരം: 114

16. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ ?

ഉത്തരം: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്

17. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര് ?

ഉത്തരം: അല്ലാഹു

18. അറൂസുൽ ഖുർആൻ (ഖുർആൻ്റെ മണവാട്ടി) എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറത്ത് അർ-റഹ്മാൻ

19. ഒരു സൂറത്തിൽ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട പ്രവാചകൻ ?

ഉത്തരം: യൂസുഫ് നബി (അ)

20. ഒരു ലോഹത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സൂറത്ത് ഏത് ?

ഉത്തരം: സൂറത്തുൽ ഹദീദ്

21. ഒരു സൂറത്തിൽ എല്ലാ ആയത്തുകളിലും അല്ലാഹു എന്ന് ആവർത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറത്ത് ?

ഉത്തരം: സൂറത്ത് അൽ-മുജാദലാ

22. തർജ്ജുമാനുൽ ഖുർആൻ എന്നറിയപ്പെടുന്ന സ്വഹാബി ?

ഉത്തരം: ഇബ്നു അബ്‌ബാസ്(റ)

23. ഒന്നാമതായി ഖുർആൻ മനഃപാഠമാക്കിയ വ്യക്തി ?

ഉത്തരം: മുഹമ്മദ് നബി(സ)

24. ഖുർആനിലെ ഏറ്റവും വലിയ ആയത്ത് അറിയപ്പെടുന്ന പേര് ?

ഉത്തരം: ആയത്തുദൈൻ

25. ആയത്തുദൈൻ ഏത് സൂറത്തിൽ എത്രാമത്തെ ആയത്തിൽ ?

ഉത്തരം: സൂറ: അൽ-ബഖറ:282

26. ഖുർആനിലെ ഏറ്റവും വലിയ ആയത്തിലെ വിഷയമേത് ?

ഉത്തരം: കടമിടപാടുകളുടെ നിയമങ്ങൾ

27. തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര് ?

ഉത്തരം: മുസബ്ബിഹാത്ത്

28. പത്ത് തവണ ആവർത്തിച്ച് പാരായണം ചെയ്താൽ അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട അദ്ധ്യായം ഏത് ?

ഉത്തരം: സൂറത്ത് അൽ-ഇക്ലാസ്

29. അൽ അബ്റാർ എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?

ഉത്തരം: സൂറത്ത് അൽ-ഇൻസാൻ

30. അൽഹംദ് കൊണ്ട് ആരംഭിക്കുന്ന എത്ര സൂറത്തുകളുണ്ട് ഖുർആനിൽ ?

ഉത്തരം: അഞ്ച്

31. ബിസ്മിയില്ലാത്ത സൂറത്ത്?

ഉത്തരം: സൂറത്ത് അൽ-തൗബാ

32. രണ്ട് ബിസ്മിയുളള സൂറത്ത് ?

ഉത്തരം: സൂറ: അന്നമൽ

33. അവസാനം അവതരിച്ച സൂറത്ത് ?

ഉത്തരം: സൂറ: അൽ-നസ്ര

34. ഏറ്റവും വലിയ സൂറത്ത് ?

ഉത്തരം: സൂറ: അൽ-ബഖറ

35. ഏറ്റവും ചെറിയ സൂറത്ത് ?

ഉത്തരം: സൂറ: അൽ-കൗസർ

36. ‘ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത് ‘ എന്ന് നബി (സ)പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ് ?

ഉത്തരം: സൂറത്തുൽ അൽ-ഫത്ഹ്

37. ഖുർആൻ പേരെടുത്ത് പറഞ്ഞ് ശപിച്ച വ്യക്തി ?

ഉത്തരം: അബൂലഹബ്

38. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി (സ) വിശേഷിപ്പിച്ച് സൂറത്ത് ?

ഉത്തരം: സൂറത്തുൽ അൽ-മുല്‌ക്

39. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത് ?

ഉത്തരം: സൂറത്തുൽ അൻആം

40. ഏത് അദ്ധ്യായം അവതരിച്ചപ്പോഴാണ് ഇബ്ലീസ് അട്ടഹസിച്ചത് ?

ഉത്തരം: സൂറത്തുൽ ഫാത്തിഹ

41. ‘ലാ ഇലാഹ ഇല്ലല്ലാഹു‘ എന്ന വാചകം ഖുർആനിൽ എത് തവണ വന്നിട്ടുണ്ട് ?

ഉത്തരം: 2 തവണ

42. അനന്തരാവകാശ നിയമങ്ങൾ ഉൾകൊള്ളുന്ന സൂറത്ത് ഏത് ?

ഉത്തരം: സൂറ: അന്നിസാഅ

43. സ്വഹാബികൾ തമ്മിൽ കണ്ടുമുട്ടിയാൽ പരസ്പരം ഓതിക്കേൾപ്പിക്കുന്ന അദ്ധ്യായം ?

ഉത്തരം: സൂറത്തുൽ അസ്ർ

44. തിലാവത്ത് സൂജൂദിൻ്റെ ആദ്യ ആയത്ത് ഏത് സൂറത്തിൽ ?

ഉത്തരം: സൂറത്ത് അൽ-അരാഫ്

45. തിലാവത്തിൻ്റെ സൂജൂദ് രണ്ട് എണ്ണമുളള സൂറത്ത് ?

ഉത്തരം: സൂറത്ത് അൽ-ഹജ്

46. സൂറ: അൽബഖറയിൽ എത്ര ആയത്തുകളുണ്ട് ?

ഉത്തരം: 286

47. സൂറ: അൽ-ബഖറ കഴിഞ്ഞാൽ കൂടുതൽ ആയത്തുകളുളള സൂറത്ത് ?

ഉത്തരം: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

48. സൂറ: ആലി ഇംറാനിൽ എത്ര ആയത്തുകളുണ്ട് ?

ഉത്തരം: 200

49. ഖുർആൻ എഴുത്തിന് പറയുന്ന പേര് ?

ഉത്തരം: റാസ്മ്

50. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി ?

ഉത്തരം: സൈദ് ബ്നു ഹാരിസ്

51. ഖുർആനിൽ പേര് പറയപ്പെട്ട സ്ത്രീ ?

ഉത്തരം: മറിയം ബീവി

52. എല്ലാ നമസ്കാരത്തിലും ഓതൽ നിർബന്ധമായ സൂറത്ത് ?

ഉത്തരം: സൂറത്ത് അൽ-ഫാത്തിഹ

53. ഖുർആനിൻ്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറ: യാസീൻ

54. ഖുർആനിൻ്റെ മാതാവ് എന്നറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറ: അൽ-ഫാത്തിഹ

55. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത് ?

ഉത്തരം: ആയത്തുൽ കുർസി

56. ആയത്തുൽ ഖുർസിയുളള സൂറത്ത് ?

ഉത്തരം: സൂറ: അൽ-ബഖറ

57. നബി(സ)യുടെ വഹ്യ്  എഴുത്തുകാരൻ ആരാണ് ?

ഉത്തരം: സൈദ്ബ്നു സാബിത്(റ)

58. സൂറ: ഫാത്തിഹയിൽ എത്ര ആയത്തുകളുണ്ട് ?

ഉത്തരം: ഏഴ്

59. സഹ്റാവാനി എന്നറിയപ്പെടുന്ന സൂറത്തുകൾ ?

ഉത്തരം: സൂറ: അൽ-ബഖറ, സൂറ: ആലിഇംറാൻ

60. ഖുർആനിൽ പേര് പറഞ്ഞ പ്രവാചകൻമാർ എത്ര ?

ഉത്തരം: ഇരുപത്തി അഞ്ച്

61. ഖുർആനിൽ കൂടുതൽ പ്രാവശ്യം പേര് പറഞ്ഞ പ്രവാചകൻ ?

ഉത്തരം: മൂസാ നബി(അ)

62. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത് ?

ഉത്തരം: സൂറത്ത് അന്നൂർ (24)

63. ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം ?

ഉത്തരം: യമാമയുദ്ധം

64. ഒരു മാതാവിന് വഹയ് (ദിവ്യ ബോധനം) നൽകിയതായി ഖുർആനിൽ ഉണ്ട് ആരാണ് ആ മഹതി ?

ഉത്തരം: മൂസാ നബിയുടെ ഉമ്മ

65. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത് ?

ഉത്തരം: സൂറത്ത് അന്നസ്വ്ർ

66. സൂറത്ത് ഗാഫിറിൻ്റെ മറ്റൊരു പേര് ?

ഉത്തരം: സൂറത്ത് അൽ-മുമിൻ

67. സൂറത്തുൽ ഇൻസാനിൻ്റ മറ്റൊരു പേര് ?

ഉത്തരം: സൂറത്ത് അദ്ദഹ്ർ

68. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ ?

ഉത്തരം: സൂറത്ത് അന്നജ്മ് (53)

69. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത് എവിടെ ?

ഉത്തരം: കല്ലുകള്‍, തോല്‍കഷ്ണങ്ങള്‍, ഈത്തപ്പനയോലകള്‍ തുടങ്ങിയവയില്‍

70. ഖുർആൻ പാരായണ നിയമങ്ങൾക്ക് പറയുന്ന പേര് ?

ഉത്തരം: തജ്‍വീദ്

71. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത് ?

ഉത്തരം: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

72. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് ?

ഉത്തരം: മക്കീ സൂറത്തുകൾ

74. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് ?

ഉത്തരം: മദനീ സൂറത്തുകൾ

74. മക്കീ സൂറത്തുകളുടെ എണ്ണം ?

ഉത്തരം: 86

75. മദനീ സൂറത്തുകളുടെ ഫണം ?

ഉത്തരം: 28

76. നബി(സ) വിടവാങ്ങൽ പ്രസംഗത്തിൽ പാരായണം ചെയ്ത ആയത്ത് ഏത് സൂറത്തിലേതാണ് ?

ഉത്തരം: സൂറത്തുല്‍ മാഇദഃ

77. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത് ?

ഉത്തരം: സൂറത്തുല്‍ ബഖറയിലെ

78. സുജൂദുത്തിലാവത്തിൻ്റെ എത്ര ആയത്തുകളുണ്ട് ഖുർആനിൽ ?

ഉത്തരം: പതിനഞ്ച്

79. സുജൂദുത്തിലാവത്തിൻ്റെ ആയത്തുകളിൽ ആദ്യം അവതരിച്ചത് ഏത് സൂറത്തിൽ ?

ഉത്തരം: സൂറ: അന്നജ്മ്

80. കേവലാക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന എത്ര സൂറത്തുകളുണ്ട് ഖുർആനിൽ ?

ഉത്തരം: 29

81. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത് ?

ഉത്തരം: സൂറത്ത് അൽ-വാഖിഅ (57)

82. ഏത് സൂറത്ത് നിന്നുളള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത് ?

ഉത്തരം: സൂറ: ത്വാഹാ

83. അറബി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉളള ആയത്തുകൾ ?

ഉത്തരം: സൂറ: ആലു ഇംറാൻ:154, സൂറ: അൽ-ഫത്ഹ്:29

84. ഖുർആനിൽ ഏറ്റവും അധികം ആവർത്തിച്ചു വന്ന മൂന്ന് വിഷയങ്ങൾ ?

ഉത്തരം: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

85. ഖുർആൻ എന്ന പദം എത്ര തവണ ഖുർആനിൽ പ്രയോഗിച്ചിട്ടുണ്ട് ?

ഉത്തരം: 70 തവണ

86. ശിശുവായിരിക്കെ തൊട്ടിലിൽ വെച്ച് സംസാരിച്ച പ്രവാചകൻ ?

ഉത്തരം: ഈസാ നബി

87. ഫുസ്ത്വാത്തുൽ ഖുർആൻ (ഖുർആനിൻ്റെ മണ്ഡപം) എന്നറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറത്തുൽ ബഖറ

88. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ ?

ഉത്തരം: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

89. ഖുർആനിൽ രണ്ടിൽ രണ്ടാമൻ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ?

ഉത്തരം: അബൂബക്കർ (റ)

90. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിച്ച അക്ഷരം ഏത് ?

ഉത്തരം: അലിഫ്

91. കേരളത്തിൽ ആദ്യമായി ഖുർആൻ വ്യാഖ്യാനം എഴുതിയ വ്യക്തി ?

ഉത്തരം: മായിൻകുട്ടി ഇളയ

92. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ ?

ഉത്തരം: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

93. അനുഗ്രഹങ്ങളുടെ അധ്യായം എന്നറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറത്തു-ന്നഹ്ൽ

94. ഹജ്ജ് എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട് ?

ഉത്തരം: 10

95. അൽ മസാബീഹ് എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറത്തുൽ ഫുസ്സിലത്ത്.

96. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം ?

ഉത്തരം: സ്വാദ് ഖാഫ്, നൂൻ

97. ഖുർആനിൻ്റെ മൂന്നിലൊന്ന് എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?

ഉത്തരം: സൂറത്തുൽ ഇഖ്ലാസഅൽ-ഇഖ്ലാസ്

98. യാത്രയയപ്പിൻ്റെ അധ്യായം എന്നറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറത്ത് അൽ-ഇസ്‌റാ

99. ആദം നബിയെ ഖുർആനിൽ എത്ര സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ?

ഉത്തരം: 25 സ്ഥലങ്ങളിൽ

100. നബി(സ) നടത്തിയ ഒരു യുദ്ധത്തിൻ്റെ പേരിലറിയപ്പെടുന്ന സൂറത്ത് ?

ഉത്തരം: സൂറ: അഹ്സാബ്.

 

Sharing Is Caring:

Leave a Comment